പരമ്പരാഗത കാനനപാതയിലൂടെയുള്ള ശബരിമല തീര്‍ഥാടന യാത്രയിലെ ഒരു ഇടത്താവളമാണ് കാളകെട്ടി. കാളകെട്ടിയിലെ ശിവപാര്‍വതീ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചും അവിടെ വിശ്രമിച്ചുമാണ് ഭക്തര്‍ യാത്ര തുടരാറുള്ളത്.
മഹിഷിയെ നിഗ്രഹിച്ചു മടങ്ങുന്ന അയ്യപ്പനെ കാത്ത് പരമശിവനും പാര്‍വതിയും നിന്ന ഇടമാണ് കാളകെട്ടി എന്നാണ് ഐതിഹ്യം. പരമേശ്വരന്റെ വാഹനമായ നന്ദിയെ ഇവിടെ ഒരു ആഞ്ഞിലി മരത്തില്‍ കെട്ടിയിരുന്നതായും ഈപ്രദേശത്തിന് കാളകെട്ടിയെന്ന് പേരുവന്നത് അങ്ങനെയെന്നുമാണ് പറയപ്പെടുന്നത്. ഭക്തര്‍ വിളക്കുവച്ച് നന്ദികേശന്റെ പ്രതീകമായി കുഞ്ഞു പ്രതിമകള്‍ സമര്‍പ്പിച്ച് ഭക്തിപൂര്‍വം വണങ്ങിയിരുന്ന ഒരു ആഞ്ഞിലി മരമുണ്ടായിരുന്നു ഇവിടെ. രണ്ടു വര്‍ഷം മുമ്പാണ് അത് ദ്രവിച്ച് പൂര്‍ണമായും ഉണങ്ങിയത്. എരുമേലി വഴിയുള്ള യാത്രയില്‍ പേരൂത്തോടില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരമുണ്ട് കാളകെട്ടിയിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക