തിരുവനന്തപുരം: ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ കെ ആർ മനോജ് ജിയ്ക്കും എ വി എസ് ടീമിനും വേൾഡ് ഹിന്ദു കോൺഗ്രസിന്റെ ഉജ്വലാംഗീകാരം!
ബാങ്കോക്കിൽ നവംബർ 23 മുതൽ 26 വരെ നടന്ന വേള്ഡ് ഹിന്ദു കോണ്ഗ്രസി(2023)- ന്റെ വിപുലവും വർണഗംഭീരവുമായ സമാപനസമ്മേളനത്തിലാണ് ആർഷവിദ്യാസമാജത്തിന്റെ പ്രവർത്തനങ്ങളെ സർവാത്മനാ അംഗീകരിച്ച് ആദരിച്ചത്. മാതാ അമൃതാനന്ദമയി ദേവി, സ്വാമി ഗോവിന്ദദേവ്ഗിരി മഹാരാജ് എന്നിവരടങ്ങുന്ന പ്രമുഖസന്യാസി ശ്രേഷ്ഠൻമാർ, ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെജി, വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ, പ്രശസ്തവ്യക്തികൾ, അന്താരാഷ്ട്ര ഹിന്ദു സംഘടനാനേതാക്കൾ എന്നിവർ സംബന്ധിച്ച സമാപനസമ്മേളനത്തിലാണ് വേൾഡ് ഹിന്ദു കോൺഗ്രസ് സംഘാടകർ ആചാര്യ മനോജ് ജിയേയും ശ്രുതി, ശാന്തി, വിശാലി എന്നിവരടങ്ങുന്ന എ വി എസ് ടീമിനേയും വേദിയിലേയ്ക്ക് ആനയിച്ച് ഹർഷാരവങ്ങളോടെ ആദരിച്ചത്.
ആർഷവിദ്യാസമാജത്തിന്റെ ത്യാഗോജ്വല പ്രവർത്തനങ്ങളെ വേൾഡ് ഹിന്ദു കോൺഗ്രസിന്റെ ആസൂത്രകനും സംവിധായകനുമായ സ്വാമി വിഗ്യാനാനന്ദ വിവരിക്കുമ്പോൾ “ആചാര്യ മഹാരാജ് കീ ജയ് ” “ജയ് ശ്രീരാം” വിളികളോടെ സമ്മേളനപ്രതിനിധികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. എല്ലാവർക്കും പ്രതീകാത്മകമായി സ്വാമി മിത്രാനന്ദ ഭഗവദ്ഗീത നൽകി ആദരിച്ചു.
ഹൈന്ദവ സമൂഹത്തിന്റെ നിലനിൽപിനു തന്നെ ഗുരുതരമായ ഭീഷണിയുയർത്തുന്ന മതപരിവർത്തനമെന്ന വെല്ലുവിളിയെ ശക്തമായി പ്രതിരോധിക്കുന്ന എ വി എസിന്റെ പ്രവർത്തനം തങ്ങളുടെ രാജ്യങ്ങളിലും എത്തിക്കണമെന്ന് പ്രതിനിധികൾ ആചാര്യ ജിയോട് അഭ്യർത്ഥിച്ചു.
മൂന്നാമത് നടന്ന വേൾഡ് ഹിന്ദു കോൺഗ്രസ് അക്ഷരാർത്ഥത്തിൽ എ വി എസിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതി ചേർക്കേണ്ട അധ്യായമായി മാറി. അന്താരാഷ്ട്രസമ്മേളനത്തിൽ 24-ന് ആചാര്യന്റേയും 25-ന് ശ്രുതി ജിയുടെയും പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.
സ്വാഭിമാനമുയർത്തുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ലോകമെങ്ങുമുള്ള ഹൈന്ദവജനതയുടെ ആവേശവും പ്രത്യാശയുമായി മാറുവാൻ ആർഷവിദ്യാസമാജത്തിന് കഴിഞ്ഞു.
ഏഴായിരത്തി ഇരുനൂറിലേറെ പേരെ രാഷ്ട്രവിരുദ്ധബ്രെയിൻ വാഷിംഗിൽ നിന്ന് രക്ഷിക്കുകയും അതിൽ നിന്ന് ഇരുപതിലേറെ പേരെ സനാതനധർമ്മപ്രചാരകരാക്കുകയും ചെയ്ത “സ്പിരിച്വൽ & ഐഡിയോളജിക്കൽ മാർഗദർശന പദ്ധതി”യാണ് ഏറെ ശ്രദ്ധേയമായത് ! “സുദർശനം” എന്ന ദീർഘകാല ഡീ ബ്രെയിൻ വാഷിംഗ് തർക്കശാസ്ത്ര സംരംഭമാണ് മറ്റൊരു ലോകസംരക്ഷണപദ്ധതി, “സനാതനധർമ്മപ്രചാരകപദ്ധതി”യെന്ന ഹിന്ദു മിഷണറി സ്കീം, പ്രശിക്ഷണപദ്ധതി (4 പ്രമുഖ കോഴ്സുകൾ – വിവിധതലങ്ങൾ), സത്സംഗപദ്ധതി, വിജ്ഞാനഭാരതി വിദ്യാജ്യോതി സ്കോളർഷിപ്പ് പരീക്ഷ, വിജ്ഞാനഭാരതി അന്താരാഷ്ട്ര പഠനഗവേഷണ പ്രതിഷ്ഠാനം, സാധനാശക്തികേന്ദ്രം തുടങ്ങിയ ഒട്ടേറെ സ്ഥാപന – സംഘടനാപദ്ധതികളിലൂടെ എ വി എസ് സവിശേഷമായ സേവന പ്രവർത്തനങ്ങളാണ് നിർവഹിക്കുന്നത്. കാലഘട്ടത്തിന് അനിവാര്യമായ സംരംക്ഷണപ്രവർത്തനങ്ങൾക്കൊപ്പം
എന്നെന്നും ആവശ്യമായ മഹനീയസേവന- ശാക്തീകരണ പ്രവർത്തനങ്ങളും AVS-ന് സ്വന്തം !
ആചാര്യ മനോജ് ജിയ്ക്കും എ.വി.സിനും ഇത് അതുല്യവും നിസ്വാർത്ഥവുമായ സേവനങ്ങൾക്ക് ലഭിച്ച അംഗീകാരം!!
ഹൈന്ദവജനത സനാതനധർമ്മം, പൈതൃകം, എന്നിവയെ കുറിച്ച് ബോധവാന്മാരകണം – ഒ.ശ്രുതി
ബാങ്കോക്ക്: ഹൈന്ദവസമൂഹം നേരിടുന്ന ഏറ്റവും വലിയ ബാഹ്യവെല്ലുവിളി മതപരിവർത്തനം ആണെന്ന് ആർഷവിദ്യാസമാജം ആദ്യ വനിതാപ്രചാരികയായ ഒ.ശ്രുതി പ്രസ്താവിച്ചു. ബാങ്കോക്കിൽ നടന്ന മൂന്നാമത് വേൾഡ് ഹിന്ദു കോൺഗ്രസ്സിൽ സ്വന്തം അനുഭവങ്ങളിലൂടെ “Hindu Women as targets for conversion” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു ശ്രുതി ജി.
ഹൈന്ദവസമൂഹം അവരുടെ ധർമ്മം, ദർശനങ്ങൾ, അഭിമാനകരമായ ചരിത്രം, സംസ്കൃതിയുടെ നേട്ടങ്ങൾ, വർത്തമാനകാല ഭീഷണികൾ എന്നിവയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ, പഠിക്കുക ജോലി നേടുക എന്ന ലക്ഷ്യവുമായി മാത്രമാണ് വളർന്ന് വരുന്നത്. മതപരിവർത്തനതന്ത്രങ്ങൾ വിജയിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണവും അജ്ഞത തന്നെയാണ്. സനാതനധർമ്മത്തിന്റെയും, ഭാരതീയ സംസ്കൃതിയുടെയും വ്യവസ്ഥാപിതമായ പഠനമാണ് ഇതിനുള്ള ശാശ്വത പരിഹാരം എന്നാണ് ആർഷവിദ്യാസമാജത്തിന്റെ അഭിപ്രായം എന്ന് ശ്രുതി ജി അറിയിച്ചു. 2013-ൽ റഹ്മത്ത് എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതത്തിലേക്ക് മാറുകയും തുടർന്ന് ആർഷവിദ്യാസമാജത്തിലൂടെ സ്വധർമ്മത്തിലേക്ക് തിരികെ വന്ന വ്യക്തിയാണ് ഒ.ശ്രുതി ജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: