കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസുകാരിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസും നാട്ടുകാരും. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ ഇനിയും കണ്ടെത്താനായിട്ടില്ല. കാർ ജില്ലാ അതിർത്തികളിലൂടെ കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമാകാത്ത പക്ഷം റൂറൽ ഏരിയകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. എന്നാൽ ജില്ല വിട്ട് കാർ പുറത്ത് കടന്നിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുമില്ല.
ഒറ്റപ്പെട്ട വിജനമായ ഇടങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് കാറിലെത്തിയ സംഘം ആറ് വയസുകാരി അഭികേലിനെ തട്ടിക്കൊണ്ടുപോയത്. പതിനാറ് മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെയും കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: