ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയിലെ ടണലിനുള്ളില്‍ കഴിഞ്ഞ 16 ദിവസമായി ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ എത്രയും വേഗം ജീവനോടെ പുറത്തുകടക്കാന്‍ വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് രാജ്യത്തോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി. അതേ സമയം സര്‍ക്കാര്‍ അവരെ രക്ഷിക്കാനുള്ള ഒരു മാര്‍ഗ്ഗവും വേണ്ടെന്നുവെയ്ക്കില്ലെന്നും മോദി പറഞ്ഞു.
PM Modi urges to pray for 41 labourers trapped in Uttarkashi tunnel, says govt 'leaving no stone unturned' to get them out
Read @ANI Story | https://t.co/B78rnELLFr#PMModi #UttarkashiRescue #Telangana pic.twitter.com/4wYAPfp0uQ
— ANI Digital (@ani_digital) November 27, 2023
“തൊഴിലാളികളെ രക്ഷിക്കാന്‍ നടത്തുന്ന ഓരോ ദൗത്യത്തിനും പ്രകൃതി തടസ്സം നില്‍ക്കുകയാണ്. എന്‍ടിആര്‍ സ്റ്റേഡിയത്തില്‍ നടന്ന കോടി ദീപോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. പക്ഷെ നമ്മള് ഉറച്ച് നിന്ന് 24 മണിക്കൂര്‍ നേരവും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.” – പ്രധാനമന്ത്രി മോദി പറഞ്ഞു.
അമേരിക്കന്‍ ഓഗര്‍ യന്ത്രത്തിന്റെ ബ്ലേഡ് മുറിഞ്ഞത് ശനിയാഴ്ചത്തെ ദൗത്യത്തെ പരാജയപ്പെടുത്തി. ഇപ്പോള്‍ അഞ്ച് ഏജന്‍സികള്‍ അവരുടേതായ രീതികളില്‍ രക്ഷാപദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. – മോദി പറഞ്ഞു.
എന്എച്ച്ഡിസിഐഎല് ഡയറക്ടര്‍ മുഹമൂദ് അഹമ്മദ് പറഞ്ഞത് ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള 36 മീറ്റര്‍ നീളമുള്ള ലംബമായ ദ്വാരം കുഴിക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായി എന്നാണ്. സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ യന്ത്രസഹായമില്ലാതെയാണ് രക്ഷിക്കാനുള്ള കുഴി എടുക്കുന്നത്.
അതിനിടെ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് മൊബൈലുകള്‍ നല്‍കിയിട്ടുണ്ട്. അതുപോലെ ഗെയിമുകള്‍ കളിക്കാനുള്ള ബോര്‍ഡുകളും നല്‍കിയിട്ടുണ്ട്. ക്രിക്കറ്റ് ബോളും ബാറ്റും നല്കാന് ആലോചനയുണ്ട്. അതുവഴി അവരെ സമ്മര്‍ദ്ദമില്ലാതെ നിലനിര്‍ത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: