കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസിന്റെ നേതൃത്വത്തില്‍ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് എംഡിയെ ഉപരോധിച്ചു.
ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളം 1000 രൂപയായി നിശ്ചയിക്കുക, ഓയില്‍ പാമിലെ അംഗീകാരമുള്ള ചില ട്രേഡ് യൂണിയന്‍ നേതാക്കളുടെ ബന്ധുക്കള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിവരുന്ന നിയമനങ്ങള്‍ അവസാനിപ്പിക്കുക, ഫാക്ടറിയില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളെ സ്റ്റാഫ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക, ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, തൊഴിലിടങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് നേരെയുള്ള നിരന്തരമായ അതിക്രമം അവസാനിപ്പിക്കുക, ക്വാര്‍ട്ടേഴ്‌സുകള്‍ അടിയന്തരമായി വാസയോഗ്യമാക്കി ഇവിടങ്ങളിലെ കുടിവെള്ളക്ഷാമം ഉടന്‍ പരിഹരിക്കുക, സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ അതിക്രമം നടത്തിയ ഫീല്‍ഡ് സ്റ്റാഫിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിഎംഎസിന്റെ നേതൃത്വത്തില്‍ ഉപരോധിച്ചത്.
ബിഎംഎസ് കോട്ടയം ജില്ലാ സെക്രട്ടറി പി.ആര്‍. രാജീവ്, കൊല്ലം ജില്ലാ നേതാക്കളായ കെ. ശിവരാജന്‍, കേസരി അനില്‍, ഏരൂര്‍ സുനില്‍, മേഖല നേതാക്കളായ അഞ്ചല്‍ സന്തോഷ്, അയിലറ സുനില്‍കുമാര്‍, കുളത്തൂപ്പുഴ ശ്രീകുമാര്‍, ഭാരതീപുരം ശശികുമാര്‍, വീണ ബിജു, വയല രഘു, പുനലൂര്‍ ബൈജു, അഞ്ചല്‍ ഷിബു, നിഷാന്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: