മാനന്തവാടി: നവകേരള സദസിനായി മാനന്തവാടിയിലെത്തിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര ബസിന് കയറ്റാന്‍ തിടുക്കപ്പെട്ട് പൊളിച്ച മാനന്തവാടി ഗവണ്മെന്റ് സ്കൂളിന്റെ ചുറ്റുമുതലും പരിപാടിക്ക് വേണ്ടി കുഴിച്ച കക്കൂസ് കുഴിയും നന്നാക്കാന്‍ നടപടിയില്ല. രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ സാമൂഹിക വിരുദ്ധര്‍ക്കും കന്നുകാലികള്‍ക്കും യഥേഷ്ടം കയറിയിറങ്ങാവുന്ന തരത്തിലാണ് ഈ മതില് പൊളിച്ചിട്ടിരിക്കുന്നത്.
ഈ മതിലിന് അരികില്‍ നിന്നും ഏകദേശം 50 മീറ്റര്‍ മാറി മാത്രമാണ് സ്റ്റേജ് നിലനിന്നിരുന്നത് സ്റ്റേജിലേക്ക് നടന്നു പോകാവുന്ന ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നിട്ടും ഈ മതില് പൊളിച്ചുമാറ്റിയാണ് മുഖ്യമന്ത്രിക്ക് പാതയൊരുക്കിയത്.
എത്രയും പെട്ടെന്ന് ഈ മതില് പുനര്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊളിച്ച മതിലിനൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന സ്റ്റേജിന് പുറകിലായി താത്ക്കാലിക ശൗചാലയവും ഒരുക്കിയിരുന്നു.
എന്നാല്‍ ശൗചാലയം നീക്കം ചെയ്തെങ്കിലും സെപ്റ്റിക്ക് ടാങ്കിനായി കുത്തിയ കുഴി ഇതുവരെ മൂടിയിട്ടില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഈ കുഴിയിലകപ്പെടുമെന്ന ആശങ്കയും രക്ഷിതാക്കള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: