ഗാസ : ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രയേലും ഹമാസും തമ്മിലെ പോരാട്ടം അവസാനിപ്പിക്കാന്‍ ഈജിപ്തിനൊപ്പം ഖത്തറും മധ്യസ്ഥത വഹിച്ചിരുന്നു. ഇരുപക്ഷവും തമ്മിലുള്ള നാല് ദിവസത്തെ വെടിനിര്‍ത്തലിന്റെ അവസാന ദിവസമാണ് വെടിനിര്‍ത്തല്‍ നീട്ടിയെന്ന പ്രഖ്യാപനം.
യുദ്ധം ആരംഭിച്ചതിനുശേഷം 15,000-ലധികം പാലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടു. അവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഏകദേശം 1,200 പേര് ഇസ്രായേലില്‍ കൊല്ലപ്പെട്ടു. കൂടുതല്‍ പേരും മരിച്ചത് ഹമാസ് അപ്രതീക്ഷിതിമായി ആദ്യം ഇസ്രായേലില്‍ കടന്നുകയറി നടത്തിയ ആക്രമണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: