കാലടി: തന്ത്രികള്‍ക്കു മേലെ ബോ ചലിച്ചപ്പോള്‍ എവിടെയും പിഴയ്ക്കരുതെന്ന വാശിയായിരുന്നു ആനന്ദിന്. ഓരോ വട്ടവും കൈകളുടെ താളം തെറ്റുമെന്ന് തോന്നിയപ്പോഴും ഓരോ പിഴവിനും സ്നേഹത്തോടെ ശാസിക്കുന്ന ഗുരുവിന്റെ മുഖമാണ് ആനന്ദിന്റെ ഓര്‍മയിലെത്തിയതും.
കാറ്റഗറി നാലില്‍ വയലിനിലും പുല്ലാങ്കുഴലിലും ഒന്നാം സ്ഥാനം നേടിയ ആനന്ദ് ഭൈരവ് ശര്‍മയുടെ ഗുരുനാഥന് പി. ശശികുമാര്‍ ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. കസേരയില്‍ മരണപ്പെട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.
രാത്രി തന്നെ ഗുരുവിനെ കണ്ട് തിരികെ വന്നാണ് ഞായറാഴ്ച ആനന്ദ് വയലിന്, പുല്ലാങ്കുഴല്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. ശനിയാഴ്ച രാവിലെ ഫോണില്‍ വിളിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് പറയുകയും തന്നെ അനുഗ്രഹിക്കുകയും ചെയ്തതാണ് ഗുരുവെന്ന് ആനന്ദ് പറയുന്നു.
ശനിയാഴ്ച പങ്കെടുത്ത ശാസ്ത്രീയ സംഗീതത്തിലും ആനന്ദ് ഒന്നാം സ്ഥാനം നേടിയിരുന്നു. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അമ്മാവന് കൂടിയാണ് ശശികുമാര്‍. ശാസ്ത്രീയ സംഗീതം, പുല്ലാങ്കുഴല്‍, വയലിന് എന്നിവയിലെല്ലാം ആനന്ദിന്റെ ഗുരുവായിരുന്നു. കൊല്ലം പളളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആനന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: