ആലപ്പുഴ : പ്രശസ്തമായ ചക്കുളത്ത് കാവില്‍ പൊങ്കാലയര്‍പ്പിച്ച് ആയിരങ്ങള്‍.ക്ഷേത്രത്തിന്റെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നു. ക്ഷേത്രം മുഖ്യ കാര്യദര്‍ശി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നതോടെ ദേവി മന്ത്രങ്ങളുയര്‍ന്ന അന്തരീക്ഷത്തില്‍ ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചു.
ആയിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാല അര്‍പ്പിക്കാനെത്തിയത്. രാവിലെ വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയോടെയാണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായത്.
രാവിലെ 11.30 യോടെ പൊങ്കാല നിവേദ്യ ചടങ്ങുകള്‍ നടന്നു. 500 ല്‍ അധികം വേദ പണ്ഡിതരുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവിതകളിലായി എഴുന്നള്ളിച്ച്‌പൊങ്കാല നേദിച്ചു.
ക്ഷേത്രത്തിലെത്തിയ ഭക്തരുടെ സുരക്ഷയ്‌ക്കും സൗകര്യത്തിനുമായി 1000 ത്തോളം പൊലീസുകാരെയും മൂവായിരത്തോളം സന്നദ്ധ സേവകരെയുമാണ് നിയോഗിച്ചിരുന്നത്. ഹരിത ചട്ടങ്ങള്‍ പാലിച്ചായിരുന്നു ഇത്തവണയും പൊങ്കാല
പ്രതികരിക്കാൻ ഇവിടെ എഴുതുക: