ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ വ്യവസായ പ്രമുഖന് എലോണ്‍ മസ്ക് ചൊവ്വാഴ്ച ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഇസ്രായേല്‍ പ്രസിഡന്റിന്റെ ഓഫീസാണ് സ്ഥിരീകരിച്ചത്.
ഗാസയില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളുടെ ചില കുടുംബാംഗങ്ങള്‍ യോഗത്തില്‍ താനും ചേരുമെന്ന് ഹെര്‍സോഗ് പറഞ്ഞു. ഓണ്‍ലൈനില്‍ വര്‍ദ്ധിച്ചുവരുന്ന ജൂതവിരുദ്ധതയെ ചെറുക്കുന്നതിന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത താന്‍ ഊന്നിപ്പറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എലോണ്‍ മസ്കിന്റെ കീഴിലുള്ള എക്സ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റഫോമില്‍ യുദ്ധത്തെ കുറിച്ച് വ്യാപകമായ തെറ്റായ വിവരങ്ങളെയും വിദ്വേഷ പ്രചാരണങ്ങളുമാണ് നടക്കുന്നതെന്ന് ആരോപണങ്ങള്‍ ഉയര്ന്നുട്ടിണ്ട്. ഇതു സംബന്ധിച്ചുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: