കൊച്ചി: രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന. കേരളം, ഉത്തര്‍പ്രദേശ് , ഗുജറാത്ത് മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്.
മൊബൈല്‍ ഫോണ്‍ സിം കാര്‍ഡും നിരവധി രേഖകളും പിടിച്ചെടുത്തു. 2022 ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനോടനുബന്ധിച്ചാണ് റെയ്ഡ്.
2022 ജൂലൈ 14 ന് പാട്ന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഐഎ പരിശോധന. നിരോധിത സംഘടന ഗസ്വ ഇ ഹിന്ദ് സംഘടനയുമായി ബന്ധപ്പെട്ടതാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: