ലഖ്നൗ: അയോധ്യയില്‍ ജനുവരി 22ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ക്ഷേത്രത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. ഇതിനായി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കൃത്യമായ യോഗങ്ങള്‍ ചേര്‍ന്ന് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ക്ഷേത്ര നിര്‍മാണത്തിന്റെ പുതിയ ചിത്രങ്ങളും ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ശനിയാഴ്ച പുറത്തുവിട്ടു.
തറ മോടിപിടിപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞമാസം ട്രസ്റ്റ് ഭാരവാഹികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ ആദ്യമായി പങ്കുവച്ചത്. ക്ഷേത്രത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ക്ഷേത്രകവാടം, തറ, ഗര്‍ഭഗൃഹം കൂടാതെ ചുവരുകളിലും തൂണുകളിലും പൂര്‍ത്തിയാക്കിയ ശില്പങ്ങളും ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങളായിരുന്നു നേരത്തെ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: