കോട്ടയം : ചെക്ക് കേസില്‍ റോബിന് ബസ് നടത്തിപ്പുകാരന് അറസ്റ്റില്‍. വണ്ടി ചെക്കു നല്കി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടി.പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയില്‍ എടുത്തത്.
ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് പോയി. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികള്‍.
2012ല്‍ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടിയെന്നാണ് സൂചന.എന്നാല്‍ പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.
നേരത്തേ റോബിന് ബസുടമയ്ക്കെതിരെ പരാതിയുമായി സഹോദരന് ബേബി ഡിക്രൂസ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ബേബി ഡിക്രൂസ് പരാതി നല്‍കിയത്.വീട്ടില്‍ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി. കിടപ്പിലായ മാതാപിതാക്കളെ കാണാന്‍ അനുമതി നിഷേധിച്ചു എന്നും പരാതിലുണ്ട്..
പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: