തിരുവനന്തപുരം: നെല്‍ക്കര്‍ഷകര്‍ക്ക് അവരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില അവരവരുടെ അക്കൗണ്ടുകളില്‍ നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രി സംസ്ഥാനത്തോട് നിര്‍ദേശിച്ചു. നെല്ലിന്റെ വില നല്‍കാനുള്ള ചുമതല പൂര്‍ണമായും സംസ്ഥാനത്തിനാണെന്നും ആറ്റിങ്ങലില്‍ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്ത് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.
കേന്ദ്രത്തിന്റെ കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ ഒറ്റ ക്ലിക്കിലൂടെ അര്‍ഹരായ എല്ലാ കര്‍ഷകരുടെയും അക്കൗണ്ടില്‍ തുകയെത്തുന്നുണ്ട്. കേരളത്തിലും എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ, അവര്‍ ചോദിച്ചു. വായ്പകിട്ടാത്തതിനെത്തുടന്ന് കുട്ടനാട്ടില്‍ കര്‍ഷകര്‍ ജീവനൊടുക്കിയ കാര്യവും അവര്‍ അനുസ്മരിച്ചു.
കേന്ദ്രം കേരളത്തിന് അര്‍ഹമായ എല്ലാ വിഹിതവും നല്‍കിയിട്ടുണ്ട്. വിധവ, വാര്‍ധക്യ പെന്‍ഷനുകള്‍ക്ക് കേന്ദ്രം തുക നല്‍കുന്നില്ലെന്നാണ് പ്രചാരണം. എന്നാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യ സമയത്ത് പണം നല്‍കുന്നുണ്ട്. ഒക്ടോബര്‍ വരെയുള്ള മുഴുവന്‍ തുകയും നല്‍കിയിട്ടുമുണ്ട്. അതിന് ശേഷം ഒരപേക്ഷയും സംസ്ഥാനം നല്‍കിയിട്ടുമില്ല. ദേശീയ സാമൂഹ്യ സഹായ പദ്ധതികള്‍, യുജിസി ശമ്പള പരിഷ്കരണം, അടിസ്ഥാന സൗകര്യ വികസനത്തിനുളള മൂലധന നിക്ഷേപ സഹായം, ആരോഗ്യ ഗ്രാന്റ്, ദേശീയ ഭക്ഷ്യ സുരക്ഷ, ജിഎസ്ടി നഷ്ട പരിഹാരം തുടങ്ങിയവയെല്ലാം കേരളത്തിന് പൂര്‍ണമായും നല്കി.
കേന്ദ്ര വിഹിതത്തിന് കൃത്യമായ പദ്ധതി സമര്‍പ്പിക്കാന്‍ ധനവകുപ്പിനോട് രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയില്ല. കേന്ദ്ര വിഹിതങ്ങള്‍ വാങ്ങിയെടുത്ത ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണ്, അവര്‍ പറഞ്ഞു. കേന്ദ്ര ധന കമ്മിഷന്റെ നി
ര്‍ദേശമനുസരിച്ച് പണം നല്‍കുന്നുണ്ട്. ഒന്‍പതു വര്‍ഷത്തിനിടെ കേരളത്തിന്
78,000 കോടിയിലേറെ നല്കി. 15-ാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പാ
ലിക്കാതെ പണം നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാതെ എങ്ങനെ പണം നല്‍കാനാകുമെന്ന് കേന്ദ്ര മന്ത്രി ചോദിച്ചു. സംസ്ഥാന അക്കൗണ്ടന്റ് ജനറലിന് കൃത്യമായ കണക്കു കൊടുക്കാതെയാണ് സംസ്ഥാനം പണം ആവശ്യപ്പെടുന്നത്, അവര്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: