കൊച്ചി: ഐ എസ് എല്ലില്‍ വീണ്ടും ഒരു വിജയം കൂടെ നേടി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഹൈദരാബാദ് എഫ് സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മിലോസ് ഡ്രിഞ്ചിചിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സാണ് വിജയം സമ്മാനിച്ചത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗില്‍ ഒന്നാമതെത്തി.
കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയത്. ക്യാപ്റ്റന്‍ ലൂണ കളിയിലുടനീളം കേരള ബ്ലാസ്റ്റേഴ്സിനായി നന്നായി കളിച്ചു.
നാല്പതാം മിനുട്ടില്‍ ഡ്രിഞ്ചിച് ആണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ നേടിയത്. ഒരു കോര്‍ണറില്‍ നിന്ന് വന്ന ആക്രമണത്തില്‍ ലൂണയുടെ പാസ് സ്വീകരിച്ച് ആയിരുന്നു ഡ്രിഞ്ചിചിന്റെ ഗോള്‍.
രണ്ടാം പകുതിയും ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചു. അവസാന നിമിഷം സച്ചിന് സുരേഷിന്റെ മികച്ച സേവ് ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന് ഏഴ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഒന്നാം സ്ഥാനത്തും ഹൈദരാബാദ് എഫ് സി ഈ സീസണില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാതെ പതിനൊന്നാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: