തിരുവനന്തപുരം : റോബിന് ബസ് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് നടക്കുന്നത്. അന്തര്‍ സംസ്ഥാന ബസ്സുകളുടെ ലോബിയാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ നിലനില്പിന് സമാന്തര സര്‍വീസ് തടയണം. ബിജു പ്രഭാകര്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇക്കാര്യം പറയുന്നത്.
ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് നടക്കുന്നത്. യാത്രയ്ക്ക് ബുക്ക് ചെയ്തവരുമായി സര്‍വീസ് നടത്താനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ പുതിയ ബുക്കിങ് എടുത്ത് സര്‍വീസ് നടത്തിയതിനെതിരെയാണ് നടപടി സ്വീകരിക്കുന്നത്. കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലുമായി ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലും റൂട്ടിലുമോടുന്ന സ്വകാര്യ ബസുകളുമുണ്ട്. ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് റോബിന് ബസിന്റെ സര്‍വീസ്.
റൂട്ടും നിരക്കും സ്വയം നിശ്ചയിച്ച് സര്‍വീസ് നടത്തുന്നത് അംഗീകരിക്കാനാകില്ല. ഇങ്ങനെ മുന്നോട്ടുപോയാല്‍ നാളെ ഈ സംസ്ഥാനത്ത് ഗതാഗതം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിനോ കെഎസ്ആര്‍ടിസിക്കോ പൊതു സംവിധാനത്തിനോ റോളില്ലാതെ വരികയും സ്വകാര്യ വ്യക്തികള്‍ അവര്‍ നിശ്ചയിക്കുന്ന സമയത്ത് നിശ്ചയിക്കുന്ന റൂട്ടിലും നിരക്കിലും സര്‍വീസ് നടത്തുകയും അതു യാത്രക്കാരെ ചൂഷണം ചെയ്യുകയുമാണ്. അതു നടപ്പാക്കാനുള്ള ശ്രമമാണ് റോബിന് ബസ് വഴി നടത്തുന്നത്. അന്തര്‍ സംസ്ഥാന ലോബിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: