Categories: Kerala

മണ്ഡലകാലം; അയ്യപ്പ ഭക്തരുടെ ദാഹമകറ്റാൻ അട്ടപ്പാടി ഊരിൽ നിന്നും സന്നിധാനത്തെത്തി വനവാസി യുവാക്കൾ

Published by

പത്തനംതിട്ട: കാനനപാതയിലൂടെ ദാഹിച്ചെത്തുന്ന അയ്യപ്പ ഭക്തരുടെ ദാഹമകറ്റി വനവാസി യുവാക്കൾ. പാലക്കാട് അട്ടപ്പാടി ഊരുകളിലെ വനവാസി യുവാക്കളാണ് ശബരിമലയിൽ എത്തുന്ന ഭക്തരുടെ ദാഹമകറ്റുന്നതിനായി ജലമെത്തിച്ചത്. പുത്തൂർ പോലീസിന്റെ പ്രത്യേക നിർദ്ദേശാനുസരണമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദിവസ വേതനത്തിലുള്ള ജോലിക്ക് വനവാസി യുവാക്കൾ അപേക്ഷിച്ചത്.

ജോലിക്ക് അപേക്ഷ സമർപ്പിക്കുന്നതിനും അഭിമുഖത്തിന് എത്തുന്നതിനും സഹായിച്ചത് പോലീസ് ഉദ്യോഗസ്ഥരാണ്. ദാഹിച്ചെത്തുന്ന അയ്യപ്പഭക്തർക്ക് വെള്ളം കൊടുക്കാൻ ലഭിക്കുന്ന അവസരം പുണ്യമായാണ് കണക്കുന്നതെന്നും വനവാസി യുവാക്കൾ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: SABARIMALA