പാലക്കാട്: മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം യൂസഫ് ഹാജി അന്തരിച്ചു. 96 വയസായിരുന്നു.
നാലുകെട്ടിലെ കഥാപാത്രമായിരുന്നു യൂസഫ് ഹാജിയും അദ്ദേഹം 1948-ൽ ആരംഭിച്ച പീടികയും. എം.ടിയെ തേടി കൂടല്ലൂരിലെത്തുന്നവർ എം.ടിയുടെ കഥാപാത്രമായിരുന്ന ‘യൂസപ്പിനെ’യും ‘യൂസപ്പിന്റെ കട’യും കാണാതെ മടങ്ങാറില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച യൂസഫ് ഹാജി കൂടല്ലൂർ ഗവ.ഹൈസ്കൂൾ അൽഹിലാൽ ഇംഗ്ലീഷ് സ്കൂൾ ,കൂട്ടക്കടവ് മുനീറുൽ ഇസ്ലാം മദ്രസ്സ, മസ്ജിദുതഖ്‌വ ജുമാ മസ്ജിദ് എന്നിവയുടെ നേതൃരംഗത്ത് ആദ്യം കാലം മുതൽ തന്നെ സജീവമായിരുന്നു.സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു യൂസഫ് ഹാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: