Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയം സിജെഎം കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം; അസഭ്യം വിളിച്ചവര്‍ക്കെതിരെ നടപടിക്ക് സാധ്യത

കോട്ടയം സിജെഎം കോടതിയിലെ മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2023, 09:57 pm IST
in Kerala, Kottayam

കോട്ടയം: ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. കോട്ടയം സിജെഎം കോടതിയിലെ മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

സംഭവത്തില്‍ ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകര്‍ കോടതി നടപടികള്‍ എട്ട് മിനിറ്റോളം തടസപ്പെടുത്തിയതായി സിജെഎം ദൈനംദിന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.

ജാമ്യത്തിനായി വ്യാജരേഖ ചമച്ചെന്നാരോപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ എം.പി. നവാബിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കോട്ടയം കളക്ടറേറ്റ് വളപ്പിലെ കോടതികള്‍ ബഹിഷ്‌കരിച്ച അഭിഭാഷകര്‍ കോടതി വരാന്തയില്‍ പ്രതിഷേധിച്ചു.

ഇരുന്നൂറോളം അഭിഭാഷകരാണ് പ്രതിഷേധിച്ചത്. കോടതി നടപടികള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതും ബഹളത്തിനിടയാക്കി. വീഡിയോഗ്രാഫറെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അഭിഭാഷകരും പോലീസുമായി വാക്കേറ്റമുണ്ടായി. ഇതോടെ കോടതി നടപടികളും തടസപ്പെട്ടു. കോടതി വരാന്തയില്‍ അഭിഭാഷകര്‍ പ്രതിഷേധയോഗവും നടത്തി.

2013 ല്‍ വിധിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കിയ ജാമ്യക്കാരന്‍ വ്യാജനാണെന്ന കാരണത്താല്‍ അഭിഭാഷകനെ രണ്ടാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തതാണ് കാരണം. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്കി.

അപ്പീല്‍ തള്ളിയതോടെ ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ജാമ്യക്കാരെ കഴിഞ്ഞമാസം 25ന് കോടതി വിളിച്ചുവരുത്തി. എന്നാല്‍ താന്‍ ജാമ്യം നിന്നിട്ടില്ലെന്ന് ഒരു ജാമ്യക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇയാളുടെ കരമടച്ച രസീത് വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രതിക്കും അഭിഭാഷകനുമെതിരേ കോടതി നടപടിയെടുത്തത്.

ഇത്തരം സംഭവങ്ങളില്‍ അഭിഭാഷകനെതിരെ കേസെടുക്കാറില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. പ്രതിയാണ് ജാമ്യക്കാരനെ കൊണ്ടുവരുന്നത്. പ്രതി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ എങ്ങനെ കഴിയുമെന്നാണ് അഭിഭാഷകര്‍ ചോദിക്കുന്നത്.

കോട്ടയം ബാറിലെ അഭിഭാഷകനായ എം.വി. നവാബിനെതിരായ നിയമനടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജില്ലാ കമ്മറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അഭിഭാഷകനെതിരെ കേസ് എടുക്കാന്‍ നടപടി സ്വീരിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമിതി പ്രതിഷേധിച്ചു. കോട്ടയം സിജെഎം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഈസ്റ്റ് പോലീസ് കേസെടുത്തതെന്നത് ഗുരുതരമായ തെറ്റാണ്.

പ്രതിയുടെ ജാമ്യത്തിനു വേണ്ട രേഖകള്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു എന്നല്ലാതെ, ഇത് അഭിഭാഷകന്‍ ഉണ്ടാക്കിയതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതും കേസെടുപ്പിക്കുന്നതും അഭിഭാഷകരുടെ നിലനില്പിനെ ബാധിക്കുന്നതാണെന്ന് അഭിഭാഷക പരിഷത്ത് ജില്ലാ സമിതി പ്രമേയത്തിലൂടെ പറഞ്ഞു.

Tags: kottayamChief Judicial MagistrateLawyers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.