കണ്ണൂര്‍: ‘നവകേരള സദസ്സില്‍ ലഭിച്ച പരാതികള്‍ ഉപേക്ഷിച്ച നിലയില്‍!’ എന്ന വാര്‍ത്ത ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചുവെന്ന് ഇടതുമാധ്യമങ്ങള്‍ നല്‍കിയ വ്യാജവാര്‍ത്തയെ പങ്കുവച്ച് മന്ത്രി കെ. കൃഷ്ണന്‍ക്കുട്ടിയും. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ സമാനമായ വ്യാജ പ്രചാരണം നടത്തിയിരുന്നു.
ഒരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് മന്ത്രി ഇത്തരത്തിലുള്ള വ്യാജ പ്രചരണം നടത്തിയിരിക്കുന്നത്. ഇടതു കേന്ദ്രങ്ങള്‍ ആസൂത്രിതമായി ജന്മഭൂമിക്കെതിരെ അധിക്ഷേപിക്കാനും ഇകഴ്‌ത്തികാണീക്കാനും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മന്ത്രിമാരുടെ ഈ പോസ്റ്റുകളും ഇടതുമാധ്യമവാര്‍ത്തകളും എന്ന് വ്യക്തമാണ്.
നവകേരള സദസ്സിനെ ഉയര്‍ത്തികാണിക്കുന്നതിന്റെ ഭാഗമായി പൊതുമാധ്യമങ്ങള്‍ നല്‍ക്കുന്ന വസ്തുതകളായ വാര്‍ത്തകളെ ഇകഴ്‌ത്താനും മാധ്യമങ്ങളുടെ ആധികാരികത നശിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള പ്രവണതകള്‍ നടക്കുന്നത്. സമാനമായി മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നത്.
നിലത്ത് ഉപേക്ഷിച്ച നിലയിലുള്ള കവറുകളുടെ ചിത്രങ്ങളുള്‍പ്പെടെ വീക്ഷണം ദിനപത്രം നവംബര്‍ 20ാം തീയതി കണ്ണൂര്‍ എഡിഷണിലെ ആദ്യ പേജില്‍ നല്‍കിയ വാര്‍ത്തയെ ജന്മഭൂമി ദിനപത്രം നല്‍കിയെന്നാണ് ഇടത് അനുകൂല മാധ്യമങ്ങളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും പ്രചരിപ്പിച്ചത്. ഇതിനെ വെള്ളം തൊടാതെ വിഴുങ്ങുന്ന സമീപനമാണ് മന്ത്രി സ്വീകരിച്ചത്.
എന്നാല്‍ വിഷയത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെ ഇത്തരമൊരു ഫോട്ടോ എടുത്ത് ജനങ്ങളെ കബളിപ്പിക്കാനും നവകേരള സദസ്സിനെ ഉയര്‍ത്തികാണിക്കാനുമാണ് ഇടതുകേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജന്മഭൂമി അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ അധികാര കേന്ദ്രത്തില്‍ നിന്ന് ഇത്തരം ഒരു പ്രതികരണം ഉണ്ടാകുന്നത്.
Click to Read More:
"നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ!" ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ച വാർത്തയാണിത്. അതിനെ സാധൂകരിക്കാനായി…
Posted by K Krishnankutty on Tuesday, November 21, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: