പത്തനംതിട്ട : പറവൂര്‍ മുനിസിപ്പാലിറ്റിയെ പണം അനുവദിച്ചത് പിന്‍വലിച്ചതിന് പിന്നാലെ യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് നവ കേരള സദസിനുള്ള പണം കൈമാറി. പണം നല്‍കാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പ് ഉയരുകയും ഉത്തരവ് പിന്‍വലിക്കാന്‍ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിക്കായില്ല. ഇതിനെ തുടര്‍ന്ന് നവകേരള സദസ്സിനായുള്ള ചെക്ക് കൈമാറി.
യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നവകേരള സദസ്സിനായി പണം നല്‍കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് പറവൂര്‍ മുനിസിപ്പാലിറ്റിയും കോന്നി ബ്ലോക്ക് പഞ്ചായത്തും പണം നല്കാന് തീരുമാനമെടുത്തത്. പ്രതിപക്ഷനേതാവിന്റെ സ്വന്തം മണ്ഡലം കൂടിയായതോടെ പറവൂരിന്റേത് ഏറെ വിവാദമായതോടെ കൗണ്‍സില്‍ യോഗം ചെയ്ത് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
യുഡിഎഫില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് കോന്നി ബ്ലോക്ക് പഞ്ചായത്തും ഉത്തരവ് പിന്‍വലിച്ച് പണം നല്കാതിരിക്കാന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു ലക്ഷം രൂപ നല്‍കാനുള്ള ബ്ലോക്ക് പഞ്ചായത്ത് തീരുമാനം അടിയന്തരമായി പുനഃ പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിനായി ചേര്‍ന്ന കമ്മിറ്റിയില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചില്ല. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു യുഡിഎഫ് അംഗത്തിന് എത്താന്‍ സാധിച്ചില്ല. ഇതോടെ യോഗത്തില്‍ 6 – 6 എന്നായിരുന്നു കക്ഷി നിലയിലേക്ക് എത്തുകയും പണം നല്കാന് തീരുമാനിക്കുകയുമായിരുന്നു.
നവകേരള സദസ്സിന്റെ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് അഡീഷനല്‍ ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ നവകരേള സദസ്സിന് പണം നല്‍കേണ്ടന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദേശം. യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. നല്‍കുന്നവരെ പുറത്താക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: