2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ഷമിയായിരുന്നു. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്ക് കാരണം ടൂർണമെന്റിൽ നിന്നും പുറത്തായതോടെയാണ് ഷമിക്ക് അവസാന 11-ൽ അവസരം ലഭിച്ചത്. കേവലം ഏഴ് മത്സരങ്ങളിൽ നിന്നും 24 വിക്കറ്റുകൾ വീഴ്ത്തിയാണ് ഷമി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബോളറായത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളർ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരമാണ് മുഹമ്മദ് ഷമി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷമിക്ക് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പിന്തുണയും ലഭിച്ചിരുന്നു.ഷമി ഹീറോയാടാ… എന്ന ഡയലോഗിനൊപ്പമായിരുന്നു ഷമിയുടെ വീഡിയോകൾ വൈറലായിരുന്നത്. ഇപ്പോഴിതാ ഷമിയെ കുറിച്ചും മുമ്പ് വൈറലായ ഒരു വീഡിയോയെ കുറിച്ചും തുറന്നു പറയുകയാണ് സഞ്ജു സാംസൺ.
ഓരോ സാഹചര്യത്തിനനുസരിച്ചാണ് ഷമിയെയും ചഹലിനെയും ട്രോളുന്നത്. ചില വീഡിയോകൾ കാണുമ്പോൾ അവർ ഈ വീഡിയോയ്ക്ക് ചേരുമെന്ന് തോന്നും. ന്യൂസിലാൻഡിൽ 2020 ജനുവരിയിലാണ് ഈ വീഡിയോ എടുത്തത്.മാച്ച് ടൈ ആയപ്പോൾ കളി ഷമി എറിഞ്ഞ് ജയിപ്പിച്ചു. വളരെയധികം സന്തോഷമായി. ആ സമയത്താണ് കുമ്പളങ്ങി നൈറ്റ്സ് സിനിമയിറങ്ങിയത്. ഡയലോഗ് കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി. മാച്ച് കഴിഞ്ഞ് ഹോട്ടലിൽ പോയപ്പോൾ ഇത് ഷമിയോട് പറഞ്ഞു.അങ്ങനെയാണ് റൂമിൽ വച്ച് തന്നെ ഈ വീഡിയോ എടുത്തത്. ഡയലോഗ് പറഞ്ഞ് കൊടുത്തപ്പോൾ സന്തോഷത്തോടെ ഷമി അത് ചെയ്തു.
ഇന്ത്യൻ ടീമിലെ എല്ലാവർക്കും മലയാള സിനിമ ഒരു സംഭവമാണ്. അവർക്ക് നമ്മുടെ സിനിമകൾ ഒരുപാട് ഇഷ്ടമാണ്. അവർ മലയാള സിനികൾ ആസ്വദിക്കാറുണ്ട്. യുവേന്ദ്ര ചഹലിന് സിനിമയിൽ അഭിനയിക്കാൻ വളരെ ഇഷ്ടമാണ്. ചെറിയ വീഡിയോകളിലും റീലിലുമൊക്കെ അഭിനയിക്കാറുണ്ട്. മലയാള സിനിമയിൽ അഭിനയിക്കാൻ അദ്ദേഹം എപ്പോഴും തയാറാണെന്ന് പറയാറുണ്ടെന്നും സഞ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: