തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസുമായി ബന്ധപ്പെട്ടുളള യാത്രയെ അഭിവാദ്യം ചെയ്യാന്‍ സ്കൂള്‍ കുട്ടികളെ നിയോഗിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് കേസെടുത്തു.കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്കാന് ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പ്രിയങ്ക് കാനൂന്‍ഗോ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.
കുട്ടികളെ പരിപാടിക്കെത്തിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ വാര്‍ത്തകള്‍ കൂടി കണക്കിലെടുത്താണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി. ഇത്തരം ചെയ്തികള്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും പഠനത്തെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടി.
അതേസമയം കണ്ണൂരില്‍ കുട്ടികളെ നിര്‍ത്തിയത് തണലത്താണെന്നും അവര്‍ സന്തോഷത്തോടെയാണ് കാണപ്പെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എന്നാല്‍ കുട്ടികളെ ഇങ്ങനെ എത്തിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: