തപാല്‍ വകുപ്പില്‍ മികച്ച കായികതാരങ്ങള്‍ക്ക് വിവിധ തസ്തികകളില്‍ അവസരം. ഗ്രൂപ്പ് ‘സി’ വിഭാഗത്തില്‍പ്പെടുന്ന ഇനി പറയുന്ന തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്. ആര്‍ച്ചറി, അത്‌ലറ്റിക്‌സ്, ബാറ്റ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ്, ചെസ്, കാരം, സൈക്കിളിങ്, ബോഡിബില്‍ഡിങ്, ഫുട്‌ബോള്‍, ഫെന്‍സിങ്, ഹോക്കി, ഗോള്‍ഫ്, ഹാന്റ്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ജൂഡോ, കബഡി, കരാട്ടെ, പോളോ, ഷൂട്ടിങ്, പവര്‍ലിഫ്റ്റിങ്, റോവിങ്, ടെന്നീസ്, സ്വിമ്മങ്, വോളിബോള്‍, ടേബിള്‍ ടെന്നീസ്, റെസ്‌ലിങ് ഉള്‍പ്പെടെ 64 സ്‌പോര്‍ട്‌സ്/ഗെയിംസ് ഐറ്റങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള കായികതാരങ്ങള്‍ക്ക് ഈ സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനത്തിന് അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ 1899 ഒഴിവുകളുണ്ട്.
കേരളത്തില്‍ 94 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://dopsporstsrecruitment.cept.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പോസ്റ്റല്‍ സര്‍ക്കിള്‍, കേഡര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകള്‍ വിജ്ഞാപനത്തിലുണ്ട്.
തസ്തികകള്‍- പോസ്റ്റല്‍ അസിസ്റ്റന്റ്, ഒഴിവുകള്‍ 598 (കേരളത്തില്‍ 31), സോര്‍ട്ടിങ് അസിസ്റ്റന്റ് 143 (3), ശമ്പള നിരക്ക് 25500-81100 രൂപ. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലാ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. പ്രായപരിധി 18-27 വയസ്. പോസ്റ്റ്മാന്‍: ഒഴിവുകള്‍-585 (28), മെയിന്‍ ഗാര്‍ഡ്-3 (0), ശമ്പള നിരക്ക് 21700-69100 രൂപ. യോഗ്യത: പ്ലസ്ടു/പന്ത്രണ്ടാം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. പത്താം ക്ലാസിലോ അതിന് മുകളിലോ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. ഇരുചക്രവാഹനം ഓടിക്കാനുള്ള പ്രാബല്യത്തിലുള്ള ലൈസന്‍സുണ്ടാകണം. അല്ലെങ്കില്‍ എല്‍എംവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായാല്‍ മതി. ഭിന്നശേഷിക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമില്ല. പ്രായപരിധി 18-27 വയസ്.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: ഒഴിവുകള്‍ 570 (32), ശമ്പള നിരക്ക് 18000-56900 രൂപ. യോഗ്യത: പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-25 വയസ്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്്.
അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍/ട്രാന്‍സ്ജന്‍ഡര്‍/എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 9 വരെ അപേക്ഷ സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: