ബെംഗളൂരു: ബെംഗളൂരു കമ്പളയ്ക്ക് നവംബര്‍ 25ന് നടക്കുമെന്ന് കമ്പള സമിതി പ്രസിഡന്റ് അശോക്കുമാര് റായ് അറിയിച്ചു. നഗരത്തിലെ പാലസ് ഗ്രൗണ്ടിലാണ് കമ്പള സംഘടിപ്പിക്കുന്നത്.
ബോളിവുഡ് താരങ്ങളും, പ്രശസ്ത ഗായകരും മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുക്കും. തീരദേശ കര്‍ണാടകയിലെ പരമ്പരാഗത പോത്തോട്ട മത്സരമായ കമ്പള ഇതാദ്യമായാണ്
ബെംഗളൂരുവില്‍ വെച്ച് നടത്തുന്നത്. ബെംഗളൂരു കമ്പള സമിതിയും ദക്ഷിണ കന്നഡ ജില്ലാ കമ്പള സമിതിയും ചേര്‍ന്ന് സംയുക്തമായാണ്ഇത്തവണ മത്സരം സംഘടിപ്പിക്കു
ന്നത്. നവംബര്‍ 25, 26 തീയതികളിലാണ് മത്സരം.
മത്സരത്തിനു മുന്നോടിയായി 150-ലധികം ജോഡി കമ്പള പോത്തുകള്‍ ബെംഗളൂരുവിലെത്തും. വെറ്റിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പോത്തുക്കളെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുള്ളു. പരിപാടിക്ക് പ്രവേശനം സൗജന്യമാണ്. ആര്‍ക്ക് വേണമെങ്കിലും പരിപാടി കാണാന്‍ എത്താവുന്നതാണ്. അമിത തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പള സംഘാടകര്‍ അറിയിച്ചു.
70 ഏക്കര്‍ വിസ്തൃതിയുള്ള പാലസ് ഗ്രൗണ്ടിന്റെ ഗേറ്റ് 5 ലാണ് കമ്പള നടക്കുന്നത്. തീരദേശ കര്‍ണാടകയിലെ പരമ്പരാഗത പോത്ത് മത്സരമായ കമ്പളയ്ക്ക് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് നടക്കുന്ന 20 കമ്പള പരിപാടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വിതരണം ചെയ്യും. പരിപാടിയുടെ ഭാഗമായി ബെംഗളൂരു കമ്പള നമ്മ കമ്പള എന്ന തീം സോങ്ങും സംഘാടകര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഗുരുകിരണ്‍ സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വി. മനോഹറാണ് വരികള്‍ എഴുതിയിട്ടുള്ളത്. ഇത്തവണ ബെംഗളൂരു കമ്പളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ മൂന്ന് മുതല്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.
മംഗളുരുവില്‍ വന്‍ ഘോഷയാത്ര നടത്തിയ ശേഷമാണ് ഉടമകളും പോത്തുകളും ബെംഗളൂരുവിലേക്ക് പുറപ്പെടുക. ലോറികളിലാകും പോത്തുകളെ കടത്തിവിടുക. മൃഗങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്കി ദക്ഷിണ കന്നഡയില്‍ നിന്നും ഉഡുപ്പിയില്‍ നിന്നും മാത്രമായി ഭക്ഷണവും വെള്ളവും കൊണ്ടുവരാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനകം, 150 കമ്പള മത്സരാര്‍ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ബെംഗളൂരുവില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ സിനിമാ മേഖലയിലെ പ്രമുഖര്‍ ബെംഗളൂരു കമ്പളയ്ക്ക് സാക്ഷ്യം വഹിക്കും. തുളുനാട് ഭക്ഷണത്തിന്റെ പ്രദര്‍ശനവും വില്‍പ്പനയും വേദിയില്‍ ലഭ്യമാക്കും. 2000 വിവിഐപി ഇരിപ്പിടങ്ങളും 10,000 കാഴ്ചക്കാര്‍ക്കുള്ള ഗാലറിയും ഒരുക്കും. പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വേദിയില്‍ ഒരുക്കുമെന്നും റായ് പറഞ്ഞു.
ബെംഗളൂരുവില്‍ തുളുഭവനം നിര്‍മിക്കാനും മംഗളൂരുവിലെ പിലിക്കുളയില്‍ കമ്പളഭവന് അനുവദിക്കാനും സമിതി സര്ക്കാരിനോട്ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കമ്പളയിലെ വിജയികളെ ചടങ്ങില്‍ അനുമോദിക്കുമെന്നും റായ് പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും മെഡലുകള്‍ നല്‍കും. ഏകദേശം 6 കോടി രൂപ ചെലവിലാണ് മുഴുവന്‍ പരിപാടികളും നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: