വൃശ്ചികമാസത്തില്‍ വ്രതം നോറ്റ് അയ്യപ്പനെ കാണാന്‍ സന്നിധാനത്ത് തിരക്കേറുകയാണ്. ദേശങ്ങള്‍ കടന്നും ഭക്തര്‍ ശബരിമലയിലേക്ക് നിര്‍വൃതിയുടെ ദര്‍ശനപുണ്യം നുകരുവാന്‍ എത്തുന്നത്. ഭക്തിയുടെ ആ ദിവ്യനാമാര്ച്ചനയോടെ മുതിര്‍ന്നവരും കുട്ടികളുമായ അയ്യപ്പന്മാരും മാളികപ്പുറവുമൊക്കെ കാനനപാതയിലൂടെ ഒഴുകിയെത്തുകയാണ്.
കോടിക്കണക്കിന് ഭക്തരാണ് എല്ലാവര്‍ഷവും പതിനെട്ടാം പടി ചവിട്ടുന്നത്. വൃശ്ചികപുലരി പിറന്നതോടെ സന്നിധാനത്ത് ഇത്തവണ കുട്ടി അയ്യപ്പന്മാരുടെയും മാളികപ്പുറങ്ങളുടെയും വിശേഷങ്ങളാണ് ഏറെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ ആദ്യമായി മല കയറാന്‍ പോകുന്ന കുട്ടി അയ്യപ്പന്മാരോടൊപ്പം കന്നിമലയായി ഒരു മുത്തശ്ശിയും.
നൂറ് വയസുകാരി പാറുക്കുട്ടിയമ്മയാണ് കുട്ടികള്‍ക്കൊപ്പം മലചവിട്ടാനൊരുങ്ങുന്നത്. നാല് തലമുറയ്ക്കൊപ്പമാണ് അയ്യനെ കാണാനായി മുത്തശ്ശി യാത്രതിരിക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് കൊച്ചുമക്കളുടെ കൈപിടിച്ച് മുത്തശ്ശി മല കയറുന്നത്. കഴിയുന്നിടത്തോളം നടന്നു തന്നെ മല കയറണമെന്നാണ് മുത്തശ്ശിയുടെ ആഗ്രഹം.
മക്കളൊക്കെ സന്നിധാനത്ത് അയ്യപ്പനെ കണ്ട് വണങ്ങിയിട്ടുള്ളവരാണ്. അവര്‍ പോകുമ്പോഴൊക്കെ അയ്യനെ കാണാന്‍ വരുന്നോ എന്ന് ചോദിക്കാറുണ്ടെന്ന്് മുത്തശ്ശി പറഞ്ഞു. എന്നാല്‍ നൂറുവയസ്സു കഴിഞ്ഞപ്പോഴായിരുന്നു തന്റെ വഴിപാട് കഴിക്കാന്‍ സമയമായാതെന്ന് തോന്നിയതെന്നാണ് മുത്തശ്ശി പറയുന്നത്. മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയായാണ് ഈ മുത്തശ്ശി മലചവിട്ടുന്നത്.
ഇസ്രായേലിലാണ് പാറുക്കുട്ടിയമ്മയുടെ മരുമകള്‍. യുദ്ധങ്ങള്‍ അവസാനിച്ച് എല്ലായിടത്തും ശാന്തിയും സമാധാനവും മാത്രം ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് അയ്യനു മുന്നില്‍ പാറുക്കുട്ടിയമ്മയ്ക്ക് വയ്ക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: