ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രാജസ്ഥാനിലെ ബാര്‍മറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരിന്നും രാഹുലിന്റെ ഈ പരാമര്‍ശം.ഇതിനെതിരെ ബിജെപി നല്കിയ പരാതിയിലാണ് വ്യാഴാഴ്ച ഇലക്ഷന് കമ്മിഷന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
‘ഒരു പ്രധാനമന്ത്രിയെ ‘ജൈബ്കത്ര’ (പോക്കറ്റടിക്കാരന്) യോട് താരതമ്യപ്പെടുത്തുകയും ‘പനൗതി’ എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് ദേശീയ രാഷ്ട്രീയ പാര്‍ട്ടിയിലെ വളരെ മുതിര്‍ന്ന നേതാവിന് ചേരുന്നതല്ല. പ്രധാനമന്ത്രിക്കെതിരായ ഈ പരാമര്‍ശത്തില്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പോക്കറ്റടിക്കാരന് ഒരിക്കലും ഒറ്റയ്ക്ക് വരുന്നില്ല, മൂന്ന് പേരുണ്ട്, ഒരാള്‍ മുന്നില്‍ നിന്നും ഒരാള്‍ പിന്നില്‍ നിന്നും ഒരാള്‍ അകലെ നിന്നും നിങ്ങളുടെ ശ്രദ്ധ തിരിക്കലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജോലി. ടിവിയില്‍ വന്ന് ഹിന്ദു- മുസ്ലിം, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു. അതിനിടയില്‍ പിന്നില്‍ നിന്ന് അദാനി വന്ന് പണം കൈക്കലാക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: