ശബരിമല: അളവ് കുറവും അമിത വില ഈടാക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തുവാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സന്നിധാനത്തെ കടകളില്‍ പരിശോധന നടത്തി. ഡ്യൂട്ടി മജിസ്ട്രേറ്റ് പ്രമോദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നവംബര്‍ 22 വരെ ഒമ്പത് കേസ് കണ്ടെത്തുകയും അമ്പത്തി ആറായിരം രൂപ പിഴ ഇടുകയും ചെയ്തു. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ആരോഗ്യ, റവന്യു വകുപ്പുകളുടെ ഏകോപനത്തില്‍ 24 മണിക്കൂറും സന്നിധാനത്ത് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: