മണ്ണാര്‍ക്കാട് : പാലക്കാട് ഉപജില്ലാ കലോത്സവത്തിന്റെ സമ്മാന വിതരണത്തിനിടെ കൂട്ടത്തല്ല്.സമ്മാന വിതരണത്തിനിടെ സദസ്സിനരികില്‍ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
ബുധനാഴ്ച രാത്രി ഉപജില്ലാ കലോത്സവത്തിന്റെ സമാപന വേളയില്‍ സമ്മാന വിതരണത്തിനിടെയാണ് സംഭവം. ജേതാക്കളെ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയികളായ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. ഇത് മറ്റ് സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും ചോദ്യം ചെയ്തതോടെ വാക്കേറ്റം ഉണ്ടാവുകയും അത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
അപകട സാധ്യതയുള്ളതിനാല്‍ പടക്കം പൊട്ടിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ച് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതാണ് വഴക്കിന് കാരണം. പിന്നീട് പോലീസെത്തി ലാത്തി വീശിയതോടെയാണ് സംഘര്‍ഷത്തില്‍ അയവ് വന്നത്. സംഭവത്തില്‍ അധ്യാപകര്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: