പത്തനംതിട്ട : കോയമ്പത്തൂരില്‍ തമിഴ്‌നാട് എംവിഡി പിടികൂയശേഷം പുറത്തിറത്തിയ റോബിന്‍ ബസിന് കേരളത്തില്‍ എത്തിയതിന് പിന്നാലെ വീണ്ടും പിഴ ചുമത്തി. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. അത്യധികം നാടകീയമായി വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് എംവിഡി ബസ് തടഞ്ഞ് പിഴയിട്ടത്.
കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ മൈലപ്രയില്‍ വെച്ചാണ് എംവിഡി പുലര്‍ച്ചെ വാഹനം തടഞ്ഞ് പിഴ ചുമത്തിയത്. പെര്‍മിറ്റ് ലംഘനം എന്ന പേരില്‍ 10,000 രൂപയാണ് പിഴയിട്ടിരിക്കുന്നത്. ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫെയ്‌സ്ബുക് പോസ്റ്റിട്ട മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പുലര്‍ച്ചെ പരിശോധന നടന്നത്. ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂര്‍- പമ്പ സര്‍വീസ് തടയാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വാഹന ഉടമ ഗിരീഷ് ആരോപിച്ചു.
തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചെത്തിച്ചതിന് പിന്നാലെ ബുധനാഴ്ച മോട്ടര്‍ വാഹന വകുപ്പിന്റെ യാതൊരു വിധത്തിലുള്ള തടസ്സങ്ങളും റോബിന് ബസിന് ഉണ്ടായിരുന്നില്ല. സാങ്കേതിക തകരാര്‍ മൂലം രാവിലെ 5ന് പുറപ്പെടേണ്ട ബസ് ഏഴരയോടെയാണ് പത്തനംതിട്ട വിട്ടതെന്ന് മാത്രം. ചൊവ്വാഴ്ച കോയമ്പത്തൂര്‍ ആര്‍ടിഒ വിട്ടയച്ച ബസ് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ വലിയ സ്വീകരണമാണു ലഭിച്ചത്.
തമിഴ്‌നാട്ടില്‍ 1 ലക്ഷത്തോളം രൂപ പിഴയടച്ചാണ് ബസ് പുറത്തിറക്കിയതെങ്കിലും കേരളത്തില്‍ ബസുടമകള്‍ പിഴയടച്ചിട്ടില്ല. അതുകൊണ്ട് ബസ് പിടിച്ചെടുക്കാനാകുമോയെന്ന നിയമവശമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഹൈക്കോടതി റോബിന്‍ ബസിന്റെ കേസില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളതിനാല്‍ അത് തിരിച്ചടിയാകുമോയെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: