വയനാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ ആക്രമിച്ച സംഭവത്തിൽ വീണ്ടും ന്യായീകരണവുമായി മുഖ്യമന്ത്രി. അക്രമത്തെ പ്രോത്സാഹിപ്പിച്ചതല്ല, ബസ് തട്ടി മരിക്കേണ്ടിയിരുന്നവരെ രാഷ്ട്രീയം പോലും നോക്കാതെ രക്ഷിച്ചവരെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നവകേരള ബസ് തട്ടി മരിച്ചു എന്ന ദുർഗതി ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. അവരുടെ ജീവൻ രക്ഷിക്കാൻ ഇടപെട്ടവരെ ഞാൻ ഇപ്പോഴും പിന്തുണയ്ക്കുകയാണ്. അവർ ചെയ്തത് ശരിയായ രീതിയാണ്. ഇല്ലെങ്കിൽ ബസ് തട്ടി മരിച്ചേനേ. ഇപ്പോൾ അങ്ങനെ സംഭവിച്ചില്ല, അത് നല്ല കാര്യമല്ലേ. ഇത്തരം സന്ദർഭങ്ങളിൽ ഡിവൈഎഫ്ഐ എന്നോ യൂത്ത് കോൺഗ്രസെന്നോ ഇല്ലാതെ രക്ഷിക്കുന്നവരെ പിന്തുണയ്ക്കുക എന്നത് അക്രമത്തിനുള്ള പ്രോത്സാഹനമല്ല.
നവകേരള ബസ് വന്നപ്പോൾ ഇന്നലെ കുട്ടികൾ നിന്നത് വെയിലത്തൊന്നുമല്ല, അവർ നല്ല തണലത്താണ് നിന്നത്. ഞാനവരെ കണ്ടതാണ്. കുട്ടികൾ നല്ല സന്തോഷത്തോടെയാണ് കൈ വീശി കാണിച്ചത്. ഞാനും തിരിച്ച് കൈവീശി. പക്ഷേ, കുട്ടികളെ സ്കൂളിൽ നിന്ന് പ്രത്യേക സമയത്ത് ഇങ്ങനെ ഇറക്കി നിർത്തുന്നത് ശരിയായിട്ടുള്ള കാര്യമല്ല. അതിനാൽ ഇനി ആവർത്തിക്കരുത് എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. – മുഖ്യമന്ത്രി പറഞ്ഞു.
സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: