ലഖ്നൗ: ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ഭക്ഷ്യോല്പന്നങ്ങള് ഉത്തര്‍പ്രദേശില്‍ വിലക്കിയതിന് പിന്നില്‍ യോഗി സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മതേതര ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ശരിയ അനുസരിക്കുന്ന ഭക്ഷ്യോല്പന്നങ്ങള് വേണ്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇറച്ചി ഉല്പന്നങ്ങള്ക്ക് മാത്രമല്ല, മറ്റെല്ലാ ഉല്പന്നങ്ങള്ക്കും വിതരണം ചെയ്യുന്നതായി കണ്ടെത്തി. സൗന്ദര്യവര്‍ധക ഉല്പന്നങ്ങള്, ഹോട്ടലുകള്‍, ഉപഭോക്തൃ ഉല്പന്നങ്ങള്, ട്രാവല്‍-ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കം ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി കണ്ടെത്തി.
ഏകപക്ഷീയമായ രീതിയില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും അതിന് പണം നല്കാത്തവരെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തുന്നതും കണ്ടെത്തിയിരുന്നു. എന്തിന് തേയില വില്‍ക്കുന്ന കമ്പനികളും ശരിയ അനുസരിക്കുന്നു എന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതായി വരുന്നു.
ഇങ്ങിനെ ഏകപക്ഷീയമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന രീതിയെ സര്‍ക്കാര്‍ എതിര്‍ത്തതോടെ ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുന്നു എന്ന ബഹളം ആരംഭിച്ചു. ഇസ്ലാമിക നിയമത്തില്‍ സൂചിപ്പിക്കുന്ന പ്രക്രിയകളിലൂടെയും അത് അനുശാസിക്കുന്ന ചേരുവകളിലൂടെയും മാത്രമേ ഉല്പന്നങ്ങള് നിര്‍മ്മിക്കാവൂ എന്നാണ് മുസ്ലിങ്ങള്‍ വാദിക്കുന്നത്. നിരോധനം വഴി മുസ്ലിങ്ങള്‍ക്ക് ഹലാല്‍ ഉല്പന്നങ്ങള് ഉപയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് യോഗി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: