ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ കലകോട്ട് സബ് ഡിവിഷനിലെ ധര്‍മസാല്‍ പ്രദേശത്ത് ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു.
രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. 63 രാഷ്ട്രീയ റൈഫിള്‍സിലെ ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്.
അഞ്ചോ ആറോ ഭീകരര്‍ വനത്തിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യത്തിന് ലഭിച്ച വിവരം. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് പോലീസും സുരക്ഷാ സേനയും തെരച്ചില്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്ന് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ബുദാല്‍ മേഖലയില്‍ ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ നിന്ന് ഒരു എകെ 47 തോക്ക്, മൂന്ന് മാഗസിനുകള്‍, മൂന്ന് ഗ്രനേഡുകള്‍ എന്നിവ കണ്ടെടുത്തു.
ഞായറാഴ്ച ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേര് ബാസി മാല് പ്രദേശത്തെ കേരി ചദ്ദര്‍ വില്ലേജ് ഹൗസിന് സമീപമുള്ള വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ടതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും ഭീകരര്‍ വീടുകളിലെത്തി ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്ന്ന്വീട്ടുകാരെ മര്‍ദിച്ചതായും ഇവര്‍ സുരക്ഷാ സേനയെ അറിയിച്ചു.
മൂന്നു ഭീകരര്‍ പിടിയില്‍
അമൃത്സര്‍: പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള മൂന്ന് യുവാക്കളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഭട്ടിണ്ട പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: