ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയുടെ വൈകാതെ ജീവനോടെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പായി.ഇവരെ പുറത്തേക്കെടുക്കാനായി ദേശീയ ദുരന്ത നിവാരണ സേനാസംഘം(എന്‍ഡിആര്‍എഫ്) എത്തി. എല്ലാ പ്രതീക്ഷകളും തെറ്റിച്ച് അപ്രതീക്ഷിത മണ്ണിടിച്ചില്‍ ഉണ്ടായാല്‍ മാത്രമാണ് ദൗത്യം പ്രതിസന്ധിയിലാകൂ.
തൊഴിലാളികള്‍ക്ക് പുറത്തുവരാനുള്ള രക്ഷാപാത തയ്യാറായിക്കഴിഞ്ഞു. ഇതിനായി 45 മീറ്ററില്‍ വീതിയേറിയ പൈപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
ഓക്സിജന്‍ സിലിണ്ടര്‍ പിന്തുണയോടെയാണ് എന്‍ഡിആര്‍എഫ് സംഘം തുരങ്കത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. രക്ഷിക്കുന്നതിനിടയില്‍ ഇത്രയും നാള് കുടുങ്ങിക്കിടന്ന് ക്ഷീണിച്ച തൊഴിലാളികള്‍ക്ക് കൂടി ഓക്സിജന്‍ നല്‍കാനാണിത്. കുടുങ്ങിക്കിടക്കുന്നവരുടെ വീഡിയോ ചൊവ്വാഴ്ച പുറത്തെത്തിച്ച ശേഷം ഇവര്‍ക്ക് വേണ്ടി വെള്ളവും ഭക്ഷണവും പൈപ്പിലൂടെ തുരങ്കത്തിനുള്ളില്‍ എത്തിച്ചിരുന്നു.
തുരങ്കഭാഗത്തേയ്ക്ക് കയറ്റിയ ആറിഞ്ച് പൈപ്പിലൂടെ ഇറക്കിയ എന്‍ഡോസ്കോപി ക്യാമറ കൂടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെയും വീഡിയോ പകര്‍ത്തിയിരുന്നു. ഈ വീഡിയോയില്‍ വിഷണ്ണരും പരിഭ്രാന്തരുമായ തൊഴിലാളികളെ കാണാമായിരുന്നു. ഈ വീഡിയോ ചൊവ്വാഴ്ച പുറത്തുവിട്ടതോടെ ഇവരെ രക്ഷിയ്ക്കാനാകുമെന്ന പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.
കുടുങ്ങിക്കിടക്കുന്ന ഇടത്തേക്ക് തിരിശ്ചീനമായി പൈപ്പ് ഇറക്കിയിരുന്നു. ഇനി ലംബമായിക്കൂടി പൈപ്പിട്ടുകഴിഞ്ഞു. നവമ്പര്‍ 12നാണ് 41 തൊഴിലാളികള്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തുരങ്കത്തില്‍ കുടുങ്ങിപ്പോയത്. കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന രക്ഷാദൗത്യമാണ് വിജയത്തിന്റെ വഴിയിലേക്കെത്തുന്നത്.
ഉത്താരഖണ്ഡിലെ ടണലില്‍ കുടുങ്ങിയ 41 പേരില്‍ 15 പേര് ജാര്ഖണ്ഡുകാരാണെന്ന് വ്യാഴാഴ്ച രാവിലെ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ഗ്രാമങ്ങളുടെ പേരും പുറത്തുവിട്ടിരുന്നു. തൊഴിലാളികളുടെ കുടുംബക്കാരെ കണ്ടെത്താനാണിത്. “തുരങ്കത്തില്‍ പ്പെട്ട തൊഴിലാളികള്‍ക്ക് മലബന്ധമുണ്ടെന്ന പരാതിയെത്തുടര്‍ന്ന് മരുന്നുകള്‍ നല്കി, മാനസികമായി തകര്‍ന്നവര്‍ക്ക് മനശ്ശാസ്ത്രവിദഗ്ധരുടെ സഹായവും നല്കി. പാകം ചെയ്ത ഭക്ഷണവും ഇവര്‍ക്ക് പൈപ്പിലൂടെ എത്തിച്ചു”-. ഉത്തരാഖണ്ട് സര്‍ക്കാര്‍ സെക്രട്ടറി ഡോ. നീരജ് ഖയിര്വാള് പറഞ്ഞു.
അതേ സമയം രക്ഷാപ്രവര്‍ത്തനത്തെ സെന്‍സേഷണലൈസ് ചെയ്യരുതെന്ന് സ്വകാര്യ ടിവിചാനലുകളോട് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് ഭരിയ്ക്കുന്നത് ബിജെപി സര്‍ക്കാരാണ്. 2021 മുതല്‍ പുഷ്കര്‍ സിങ്ങ് ധമി ആണ് ഉത്തരാഖണ്ഡിലെ ബിജെപി മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: