ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും പിതാക്കന്മാരുടെയും അവരുടെ പൂര്‍വ്വീകരുടെയും വേരുകള്‍ തേടുന്ന വീഡിയോ വൈറലായി. ഒരു യുവതിയാണ് ഇരുവരുടെയും അച്ഛന്‍ വഴിയിലെ അടിവേരുകള്‍ പറഞ്ഞുതരുന്നത്.
നരേന്ദ്രമോദിയുടെ പിതാവ് ദാമോദര്‍ദാസ് മോദി, ദാമോദര്‍ ദാസ് മോദിയുടെ പിതാവ് മൂല്‍ചന്ദ് മോദി, മൂല്‍ചന്ദ് മോദിയുടെ പിതാവ് മഗന്‍ലാല്‍ ദാസ് മോദി, മഗന്‍ലാല്‍ ദാസ് മോദിയുടെ പിതാവ് രഡ് ചോഡ് ദാസ് മോഡി…..ഇങ്ങിനെ പോകുന്ന മോദി പരമ്പര.
രാഹുല്‍ ഗാന്ധിയുടെ പരമ്പരയും ഈ യുവതി വീഡിയോയില്‍ വായിച്ചു കേള്‍പ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പിതാവ്, രാജീവ് ഗാന്ധി, രാജീവ് ഗാന്ധിയുടെ പിതാവ് ഫിറോസ് ഗാന്ധി, ഫിറോസ് ഗാന്ധിയുടെ പിതാവ് ജഹാംഗീര്‍ ഖാന്‍, ജഹാംഗീര്‍ ഖാന്റെ പിതാവ് ജബ്ബാര്‍ ഖാന്‍, ജബ്ബാര്‍ ഖാന്റെ പിതാവ് മുഹമ്മദ് നസീര്‍ ഖാന്‍. അപ്പോള്‍ രാഹുല്‍ ഗാന്ധി എത് കുലത്തില്‍പ്പെട്ട ബ്രാഹ്മണനാണ് എന്നും ഈ യുവതി ചോദിക്കുന്നു.
ഞാന്‍ പൂണൂലിട്ട ബ്രാഹ്മണനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പഴയ പ്രഖ്യാപനത്തെയാണ് ഈ വീഡിയോ വിമര്‍ശിക്കുന്നത്. ഒപ്പം ഗാന്ധി കുടുംബത്തിലെ മുസ്ലിം വേരുകളും തുറന്നുകാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക