കോട്ട : രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ 22 ശതമാനവും രാജസ്ഥാനിലാണെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനെവാല. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഈ പ്രതികരണം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്. ഏറ്റവും സുരക്ഷിതമല്ലാ്ത്ത സംസ്ഥാനങ്ങളിലൊന്നും രാജസ്ഥാന് തന്നെയാണ്. രാജ്യത്തെ സുരക്ഷിതമല്ലാത്ത 10 ജില്ലകളില്‍ എട്ടെണ്ണവും രാജസ്ഥാനിലാണ്.
അശോക് ഗേഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് സംസ്ഥാനം ഈ ബഹുമതികളെല്ലാം നേടിയെടുത്തത്.
സംസ്ഥാനം സന്ദര്‍ശിക്കാനായി പ്രിയങ്ക വാദ്ര ബുധനാഴ്ചയെത്തും. ജനങ്ങളെ കാണാനെന്ന പേരില്‍ എത്തുന്ന ഇവര്‍ കരോളി, ഭില്‍വാര, ഹനുമാന്‍ഗഢ് ഇരകളെ കാണാന്‍ അവള് പോകുമോ.ഇക്കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും പൂനെവാല ചൂണ്ടി്ക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: