ലക്നൗ: പാകിസ്ഥാനിലെ ചില താരങ്ങള്‍ കരുതുന്നത് അവരാണ് ഏറ്റവും മികച്ചതെന്നാണെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ചില പാക് കളിക്കാര്‍ക്ക് തന്റെ ബൗളിംഗ് ദഹിക്കുന്നില്ലെന്നും ഷമി പറഞ്ഞു.
കൃത്യസമയത്ത് മുഴുവന്‍ കഴിവും പുറത്തെടുക്കുന്നവരാണ് മികച്ചവര്‍. ലോകകപ്പില്‍ ഇന്ത്യക്ക് പ്രത്യേക പന്ത് നല്‍കിയെന്നടക്കമുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷമി.
ചിലര്‍ വെറുതെ വിവാദം ഉണ്ടാക്കുകയാണ്. വ്യത്യസ്ത കമ്പനികളില്‍ നിന്ന് വ്യത്യസ്ത പന്തുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. ക്രിക്കറ്റ് മത്സരങ്ങളില്‍ എങ്ങനെയാണ് പന്ത് തെരഞ്ഞെടുക്കുന്നതെന്ന് വസീം അക്രം പറഞ്ഞിട്ടുണ്ട്. ഒരു കളിപോലും കളിക്കാത്തവര്‍ ഇങ്ങനെ പറഞ്ഞാല്‍ മനസിലാകും. എന്നാല്‍ ഒരു മുന്‍ കളിക്കാരന് തന്നെ ഈ വിഡ്ഢിത്തം പറയുമ്പോള്‍ ആളുകള്‍ ചിരിക്കുമെന്നും ഷമി പറഞ്ഞു.
ലോകകപ്പിന്റെ തുടക്കത്തില്‍ ഞാന്‍ കളിച്ചിരുന്നില്ല. താന്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍, ആദ്യം അഞ്ച് വിക്കറ്റ് വീഴ്ത്തി, പിന്നീട് നാല്, പിന്നെ മറ്റൊരു അഞ്ച് വിക്കറ്റ്. ചില പാകിസ്ഥാന് താരങ്ങള്‍ക്ക് ഇത് ദഹിക്കുന്നില്ല. കൃത്യസമയത്ത് പ്രകടനം നടത്തുന്നവനാണ് ഏറ്റവും മികച്ചത്’- മുഹമ്മദ് ഷമി പറഞ്ഞു.
ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ തോറ്റെങ്കിലും ടൂര്‍ണമെന്റിലുടനീളം ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. ടൂര്‍ണമെന്റില്‍ ആകെ 24 വിക്കറ്റ് വീഴ്ത്തി. ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറായിരുന്നു ഷമി. ടൂര്‍ണമെന്റിലെ ആദ്യ നാല് മത്സരങ്ങള്‍ ഷമി കളിച്ചില്ല. എന്നാല്‍ ബംഗ്ലാദേശിനെതിരായ ലീഗ് മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ ഷമി ടീമില്‍ ഇടം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: