ജലന്ധര്‍ : നിരോധിത സംഘടനയായ സിറ് ഫോര്‍ ജസ്റ്റിസുമായി (എസ്എഫ്‌ജെ) ബന്ധമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചാബില്‍ എന്‍ഐഎയുടെ വ്യാപക തെരച്ചില്‍. എസ്എഫ്‌ജെയുമായി ബന്ധമുള്ള ചിലരെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പഞ്ചാബ് പോലീസിന്റെ സഹായത്തോടെ ബുധനാഴ്ച രാവിലെയോടെയാണ് തെരച്ചില്‍ നടത്തിയത്. ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുര്‍പത്വന്ത് സിങ് പന്നുനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന എന്‍ഐഎ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് എന്‍ഐഎ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയിലും വിമാനയാത്ര നടത്തുന്ന യാത്രക്കാരേയും ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പന്നൂന്‍ പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെ ഐപിസി സെക്ഷന്‍ 1967 നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ ആക്ട് പ്രകാരമാണ് എന്‍ഐഎ കേസെടുത്തിരിക്കുന്നത്.
2019 ജൂലൈ 10ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് യുഎപിഎ പ്രകാരം എസ്എഫ്‌ജെയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019ല്‍ എന്‍ഐഎ പന്നുനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. 2021 ഫെബ്രുവരി മൂന്നിന് പന്നുനെതിരെ എന്‍ഐഎ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 2022 നവംബര്‍ 29ന് പ്രഖ്യാപിത കുറ്റവാളിയായും പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് 2023 സെപ്തംബറില്‍ അമൃത്സറിലും, ചണ്ഡീഗഢിലും എന്‍ഐഎ തെരച്ചില്‍ നടത്തുകയും ഭീകരരുടെ വീടും സ്ഥലവും കണ്ടുകെട്ടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: