Categories: India

വിശാഖപട്ടണത്ത് ഓട്ടോറിക്ഷ ലോറിയിലിടിച്ച് എട്ട് സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്; ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം (വീഡിയോ)

സ്‌കൂള്‍ കുട്ടികളെ കയറ്റിവന്ന ഓട്ടോറിക്ഷ മെയിന്‍ റോഡുവഴി വന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.

Published by

വിശാഖപട്ടണം: വിശാഖപട്ടണത്ത് ഓട്ടോറിക്ഷ ലോറിയിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്നു രാവിലെ വിശാഖപട്ടണത്തെ സംഗം ശരത് തീയേറ്ററിന് സമീപമാണ് സംഭവം. സ്‌കൂള്‍ കുട്ടികളെ കയറ്റിവന്ന ഓട്ടോറിക്ഷ മെയിന്‍ റോഡുവഴി വന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.

ഇരുവരും അമിത വേഗത്തിലായിരുന്നുവെന്നും, എന്നാല്‍ ഓട്ടോറിക്ഷക്കാരന്റെ ശ്രദ്ധ കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ബഥനി സ്‌കൂളിലെ എട്ട് കുട്ടികള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പരിക്കേറ്റ് എട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്നും ഡിസിപി ശ്രീനിവാസ റാവു പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുകയാണ്.

(ബുദ്ധിമുട്ടുണ്ടാക്കുന്ന ദൃശ്യങ്ങൾ. കാഴ്ചക്കാരുടെ വിവേചനാധികാരം നിർദ്ദേശിക്കുന്നു)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by