തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ വികസനത്തിന് നൂതനാശയങ്ങള്‍ ചര്‍ച്ച ചെയ്ത് ഭാരതീയ കിസാന്‍ സംഘിന്റെ ദ്വിദിന സെമിനാര്‍ സമാപിച്ചു. ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ്റി അന്‍പതിലേറെ കര്‍ഷകര്‍ പങ്കെടുത്തു.
വിവിധയിനം കൃഷി രീതികള്‍, മേഖലയിലെ പ്രശ്നങ്ങള്‍, കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, കയര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ എന്നിവയെക്കുറിച്ച് കൃഷി, കയര്‍ തുടങ്ങിയ മേഖലയിലെ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിച്ചു. കൃഷിമേഖലയില്‍ സുസ്ഥിരവികസനം സാധ്യമാകണമെന്ന് ഭാരതീയ കിസാന്‍ സംഘം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം പറഞ്ഞു.
അതിനായി നൂതനവും പാരമ്പര്യഅധിഷ്ഠിതവും നവീന സാങ്കേതികവിദ്യയും സമുന്നയിപ്പിക്കണം. ഇതിലൂടെ കൃഷിയെയും കൃഷിക്കാരെയും രക്ഷിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഓര്‍ഡിനേറ്റര്‍ കല്യാണകൃഷ്ണന്, സംസ്ഥാന സംഘടനാ സെക്രട്ടറി പി. മുരളീധരന്, ജനറല്‍ സെക്രട്ടറി ഇ. നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
തെങ്ങ് കൃഷിയുടെ സാധ്യതകള്‍, കൊക്കോ, കശുമാവ് കൃഷിയുടെ സാധ്യതകള്‍, കാര്‍ഷിക മേഖലയില്‍ സിടിസിആര്‍ഐ യുടെ സംഭാവനകള്‍, നെല്‍കൃഷി മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും, കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയുള്ള കാര്‍ഷിക വായ്പ പദ്ധതികള്‍, മദീന കൃഷി രീതികളും ഡ്രോണ്‍ ഉപയോഗവും, ഉള്‍നാടന്‍ മത്സ്യക്കൃഷി, സുസ്ഥിര കൃഷിയില്‍ ചകിരിച്ചോറ് വളത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: