ദുബായ്: ക്രിക്കറ്റിന്റെ പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ സമയ ക്രമീകരണത്തിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലി(ഐസിസി)ന്റെ പുതിയ പരീക്ഷണം. സ്റ്റോപ്പ് ക്ലോക്ക് സംവിധാനം നടപ്പാക്കാനാണ് ഐസിസി നീക്കം. അടുത്ത മാസം മുതല്‍ വരുന്ന ഏപ്രില്‍ വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് തീരുമാനമെന്ന് ഇന്നലെ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ഐസിസി വ്യക്തമാക്കി.
ഒരോവര്‍ കഴിഞ്ഞ് അടുത്ത ഓവര്‍ എറിഞ്ഞുതുടങ്ങാനുള്ള പരമാവധി സമയം 60 സെക്കന്‍ഡായി നിജപ്പെടുത്തുന്നതാണ് സ്റ്റോപ്പ് ക്ലോക്ക്. ഈ സമയത്തിനുള്ളില്‍ എറിഞ്ഞു തുടങ്ങിയില്ലെങ്കില്‍ ബോളിങ് ടീം പെനല്‍റ്റിക്ക് വിധേയരാകും. ഒരു ഇന്നിങ്സില്‍ ഇത്തരത്തില്‍ മൂന്ന് തവണ കൂടുതല്‍ സമയമെടുത്താല്‍ ബാറ്റ് ചെയ്യുന്നവര്‍ക്ക് ബൗളിങ് ടീം പെനല്‍റ്റിയായി അഞ്ച് റണ്‍സ് വഴങ്ങേണ്ടിവരും എന്നാണ് ഐസിസി നിഷ്കര്‍ഷ. ഇക്കാര്യം ഐസിസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമായി വിവരിക്കുന്നുണ്ട്. ഇത് മത്സരത്തിന്റെ സമയം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഐസിസി കണക്കുകൂട്ടുന്നു. എപ്രില്‍ വരെയുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷമേ ഇത് നിയമമായി മാറുമോയെന്ന കാര്യം തീര്‍പ്പാക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: