ഷെന്‍സെന്‍: ചൈന മാസ്‌റ്റേഴ്‌സ് 2023 ബാഡ്മിന്റണില്‍ ഭാരതത്തിന്റെ എച്ച്.എസ്. പ്രണോയും സാത്വിക് സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ജയത്തോടെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. രണ്ട് മത്സരങ്ങളിലും നേരിട്ടുള്ള ഗെയിംസിന്റെ വിജയത്തോടെയാണ് ഭാരത താരങ്ങളുടെ മുന്നേറ്റം.
ലോക എട്ടാം നമ്പര്‍ താരമായ പ്രണോയ് 12-ാം റാങ്കുകാരനായ ചൈനീസ് തായ്‌പേയിയുടെ ചോ തിയെന്‍ ചെനിനെയാണ് പരാജയപ്പെടുത്തിയത്. വെറും 50 മിനിറ്റില്‍ കളി അവസാനിപ്പിച്ചു. സ്‌കോര്‍: 21-18, 22-20.
ഇംഗ്ലണ്ട് സഖ്യം ബെന്‍ ലെയന്‍-സീന്‍ വെന്‍ഡിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയ സാത്വിക്-ചിരാഗ് സഖ്യം വെറും 37 മിനിറ്റുകൊണ്ട് ആദ്യ റൗണ്ട് മത്സരം പൂ
ര്‍ത്തിയാക്കി. കഴിഞ്ഞ ടൂര്‍ണമെന്റിലെ പെട്ടെന്നുള്ള പു
റത്താകലിലൂടെ ലോക അഞ്ചാം നമ്പറിലേക്ക് സഖ്യം താഴ്ന്നിരിക്കുകയാണ്. സ്‌കോര്‍: 21-13, 21-10ന്റെ തകര്‍പ്പന്‍ ജയമാണ് ഭാരത സഖ്യം സ്വന്തമാക്കിയത്.
പി.വി.സിന്ധു വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈന മാസ്റ്റേഴ്‌സില്‍ കളിക്കാനിറങ്ങിയ ഏക ഭാരത വനിതാ താരം ആകര്‍ഷി കശ്യപ്പ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ചൈനീസ് താരം ചംഗ് യി മാനിനോടാണ് ആകര്‍ഷി പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. മറ്റ് ഭാരത താരങ്ങളായ ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത്, പ്രിയാന്‍ഷു രജാവത്ത് എന്നിവര്‍ ഇന്ന് കളത്തിലിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക