കൊല്‍ക്കൊത്ത: ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ ബംഗാദേശിലെ യുവാക്കള്‍ വല്ലാതെ ആഹ്ളാദിക്കുന്നത് കണ്ടെന്ന് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്. എന്തുകൊണ്ട് ഇവര്‍ ഇത്ര കണ്ട് ഇന്ത്യാ വിരുദ്ധരായതെന്ന് മനസ്ലിലാകുന്നില്ലെന്നും തസ്ലിമ പ്രതികരിച്ചു.
Bangladesh's young Muslims are happy because India lost the World Cup. Why are they so much anti-India when India liberated their country and they depend on India for almost everything, healthcare, entertainment, clothing, beef, onion etc.? Govts encourage them to practice Islam,…
— taslima nasreen (@taslimanasreen) November 21, 2023
സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് തസ്ലിമ നസ്റീന് തന്റെ ആശങ്ക പങ്കുവെച്ചത്. “ഇന്ത്യയാണ് ബംഗ്ലാദേശ് എന്ന രാജ്യത്തെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ചത്. എന്തിനും ഏതിനും ഇന്ത്യയെ ആശ്രയിക്കുന്നവരാണ് അവര്‍. അത് ആരോഗ്യസേവനമായാലും വിനോദമായാലും വസ്ത്രങ്ങളായാലും ബീഫായാലും ഉള്ളിയായാലൂം….”- തസ്ലിമ കുറിയ്ക്കുന്നു.
“ബംഗ്ലാദേശ് സര്‍ക്കാര്‍ ഒരു പക്ഷെ ഇസ്ലാം മതം പിന്തുടരാന് അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത് അവര്‍ ചെയ്യുന്നു. അതുകൊണ്ടായിരിക്കാം അവര്‍ സ്വാഭാവികമായും ഹിന്ദുവിരുദ്ധരും ഇന്ത്യാവിരുദ്ധരും ആയത്.” – തസ്ലിമ നസ്റീന് പറയുന്നു.
തസ്ലിമയുടെ വ്യത്യസ്തമായ ഈ കുറിപ്പ് 1.48 ലക്ഷം പേരാണ് എക്സില്‍ വീക്ഷിച്ചത്. ബംഗാളി ഭാഷയില്‍ 40ഓളം നോവലുകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരിയാണ് തസ്ലിമ, ഇസ്ലാമിലെ അനാചാരങ്ങളെ ചോദ്യം ചെയ്യുന്ന ലജ്ജ എന്ന നോവല്‍ രചിച്ചതിന്റെ പേരില്‍ നിരവധി ഫത് വ (വധഭീഷണി) ഇവര്‍ക്കെതിരെ നിലനില്ക്കുന്നു. ലജ്ജയില്‍ മാത്രമല്ല, മറ്റ് നിരവധി നോവലുകളില്‍ അവര്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നു. ഇസ്ലാമില്‍ നിലനില്‍ക്കുന്ന സ്ത്രീ-പുരുഷ സ്വാതന്ത്ര്യങ്ങളിലെ അന്തരമാണ് ഇവര്‍ പലപ്പോഴും തസ്ലിമ ചോദ്യം ചെയ്യുന്നത്.
ഫത് വ, പലായനം, വീട്ടു തടങ്കല്‍
ലജ്ജ (Shame) എന്ന നോവല്‍ പ്രസിദ്ധീകരിച്ച ശേഷമായിരുന്നു ഒരു പ്രഖ്യാപിത മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശ് തസ്ലിമയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. ബംഗ്ലാദേശില്‍ മുസ്ലിങ്ങളുടെ പീഡനത്തിന് ഇരയാവുന്ന ഹിന്ദുക്കളുടെയും മറ്റ് ഇസ്ലാമിതര ന്യൂനപക്ഷങ്ങളുടെയും കഥയാണ് ലജ്ജ എന്ന നോവലില്‍ പറയുന്നത്. ഫത് വ (മതനിന്ദ എന്ന കുറ്റത്തിന്റെ പേരില്‍ തലവെട്ട് ഭീഷണി) മൂലം ബംഗ്ലാദേശില്‍ നിന്നും പലായനം ചെയ്ത് സ്വീഡന്, ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ് എന്നിവിടങ്ങളില്‍ താമസിച്ചു. 2004ല്‍ ഇന്ത്യയിലെ കൊല്‍ക്കത്തയില്‍ എത്തി. എന്നാല്‍ ഹൈദരാബാദില്‍ ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായി. മൂന്ന് മാസം ദല്‍ഹിയില്‍ വീട്ടുതടങ്കലിലായിരുന്നു. പിന്നീട് 2008ല്‍ ബംഗാള്‍ വിട്ടു, ഇന്ത്യ വിട്ടു. യുഎസില്‍ താമസമാക്കി. പക്ഷെ വല്ലാത്ത ഒരിഷ്ടം ഇന്ത്യയോട് ഉള്ളതിനാല്‍ വീണ്ടും ഇന്ത്യയില്‍ മടങ്ങിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: