വ്യഹൃതികളില് ആദ്യത്തെ പദം ‘ഭൂഃ’ ആണ്. ഇതിന്റെ അര്‍ത്ഥം തത് എന്നാണ്. തത് എന്ന പദം സത്തിനെ (നന്മയെ) സൂചിപ്പിക്കുന്നു. സത് എന്നു പറയുമ്പോള്‍ സത്തയുടെ(ശക്തിയുടെ) ബോധം ധ്വനിക്കുന്നു. അതില്‍ നിന്നും സഗുണ ബ്രഹ്മത്തിന്റെ ബോധം ഉളവാക്കുന്നു.
ഭൂ തത്വത്തില്‍ നിന്നും ഉല്പാദനകാരണം എന്ന അര്‍ത്ഥം ഉളവാകുന്നു. ഭുവഃ എന്നതില്‍ നിന്നും യോജിപ്പ് (സമന്വയം) എന്നും സ്വഃ എന്നതില്‍ നിന്നും സുഖം എന്നും അര്‍ത്ഥം ഉളവാകുന്നു.
തത് എന്ന വാക്ക് ദ്വിതീയ ഏകവചനരൂപമാണ്. ഇതിന്റെ അര്‍ത്ഥം സമ്പൂര്‍ണ്ണ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവ് എന്നാകുന്നു. ആരംഭത്തില്‍ കാരണ ഭൂതവും തേജോമയവുമായ ആദിത്യമണ്ഡലത്തിലെ ആനന്ദസ്വരൂപമായ പരബ്രഹ്മത്തെ ധ്യാനിക്കുവാന്‍ വേണ്ടി തത് എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ആ തത് സത് ആകുന്നു. അതു സവിത ആകുന്നു. ഇതു ഷഷ്ഠിയുടെ ഏകവചനമാണ്.
അതു ധാതാവാകുന്നു. അതില്‍ നിന്നാണു പ്രാണികള്‍ പ്രസവിക്കപ്പെടുന്നത്. അതു സകല പ്രാണികളെയും സദാ പ്രസവിക്കുന്നു. അതിനാല്‍ അതിനു സവിത എന്നു പറയുന്നു. വരണീയമായതിനാല് അതിനു വരേണ്യം എന്നു പറയുന്നു. അതു ഉപാസനായോഗ്യവും ഭജനീയവും സകലരാലും പ്രാര്ത്ഥനായോഗ്യവും ആകുന്നു.
ആദ്യത്തെ ഈ എട്ടു അക്ഷരങ്ങള്‍ക്കുവേണ്ടി ഭൂഃ എന്ന വ്യഹൃതി പ്രയോഗിക്കപ്പെടുന്നു. പാപങ്ങളെ നശിപ്പിക്കുകയും ഭക്തജനങ്ങളില്‍ സ്നേഹം വര്‍ഷിക്കുകയും ചെയ്യുന്നതിനാല്‍ അതിനു ഭര്ഗമെന്നു പറയുന്നു.
വര്‍ഷിക്കുക, ദാനം ചെയ്യുക എന്നീ ഗുണങ്ങളോടു കൂടിയതിനാല്‍ അതിനു ദേവന് എന്നു പറയുന്നു. അത് പ്രഭൂതവും, പ്രകാശമയവും, ജ്യോതിര്മയവും ആകുന്നു.
‘ധൈ്യ’ എന്ന ധാതുവിന്റെ അര്‍ത്ഥം ചിന്തനം എന്നാണ്. അതില്‍ നിന്നും ‘ധീമഹി’ എന്ന പദം രൂപം കൊള്ളുന്നു. നിഗമനം മുതലായ വിദ്യകള്‍ മുഖേനയും ദിവ്യദൃഷ്ടിമുഖേനയും അതു ചിന്തയില്‍ പ്രവേശിക്കുന്നു.
അതു ഹിരണ്മയ ദേവന്റെ ദൃശ്യരൂപമാണ്. ഇതു ആദിത്യനില്‍ നിത്യവും അധിവസിക്കുന്നു. ആ തേജസ്സില്‍ യാതൊരു കളങ്കവുമില്ല. അതിനാലതിനു ഹിരണ്മയന് എന്നു പറയുന്നു.
യാതൊന്നാണോ സൂക്ഷ്മമായിരിക്കുന്നത് അതുതന്നെയാണ് ഞാന്‍ എന്നു നിത്യവും ചിന്തിക്കണം. രണ്ടാമത്തെ എട്ടു അക്ഷരങ്ങള്ക്കുവേണ്ടിയാണ് ഭുവഃ എന്ന വ്യാഹൃതിയുടെ പ്രയോഗം.
‘ധിയ’ത്തിന്റെ അര്‍ത്ഥം ബുദ്ധി എന്നാണ്. ഛന്ദസ്സില്‍ ലിംഗവ്യത്യയംമൂലം ഇതിനെ ‘സുപതിംഗ്’ ഗ്രഹണമാക്കി മാറ്റുന്നു. ഈ നിരൂപമമായ തേജസ്സ് ദേവന്മാരുടെ തേജസ്സോടു കൂടിയതാണ്. പാപനാശത്തിനുവേണ്ടി ഇതിനെ ഭജിക്കുന്നു. ‘നഃ’ എന്ന പദം ആജ്ഞാരൂപത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതു നമ്മെ പ്രര്‍ത്ഥനയ്ക്കായി പ്രേരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: