തൃശൂര്‍ : തൃശൂര്‍ വിവേകോദയം സ്കൂളില്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ പോലീസ് പിടിയിലായ മുളയം സ്വദേശി ജഗനെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. ജഗന് സ്വന്തം പോക്കറ്റ് മണി ഉപയോഗിച്ചാണെന്ന് കണ്ടത്തല്‍. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് ജഗന്.
സെപ്തംബര്‍ 28നു ട്രിച്ചൂര് ഗണ്‍ ബസാറില്‍നിന്ന് 1500 രൂപയ്ക്കാണ് ഇയാള്‍ തോക്ക് വാങ്ങിയത്. ബേബി എയര്‍ പിസ്റ്റള്‍ 177 ആയിരുന്നു തോക്ക്. പലപ്പോഴായി പിതാവില്‍നിന്ന് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ വാങ്ങിയപണം സ്വരൂപിച്ചതെന്ന് ജഗന് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
രണ്ടു വര്‍ഷം മുമ്പ് പഠനം അവസാനിപ്പിച്ച് ജഗന് സ്കൂള്‍ വിട്ടതാണ്. ശേഷം ഇയാള്‍ ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്കെത്തുകയായിരുന്നു. തന്റെ തൊപ്പി ഇവിടെ വാങ്ങി വെച്ചിരുന്നുവെന്നും തന്നെ പഠിപ്പിച്ച അധ്യാപകരെവിടെ എന്ന് ചോദിച്ചുമാണ് ജഗനെത്തിയത്. സ്റ്റാഫ് റൂമിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തിയശേഷം ജഗന് ക്ലാസ് മുറിയിലേക്ക് പോവുകയും അതിനിടെ തോക്കെടുത്ത് മുന്നു തവണ മുകളിലേക്ക് വെടിവെയ്ക്കുകയുമായിരുന്നു.
പിടികൂടാന്‍ നോക്കിയതോടെ സ്കൂള്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം മതില് ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ജഗനെ പിടികൂടി. അതോടെ ഇയാള്‍ പരസ്പര വിരുദ്ധമായി പെരുമാറാന്‍ തുടങ്ങി. ജഗന് പഠിച്ചിരുന്ന കാലയളവിലും ലഹരിക്ക് അടിമയാണെന്ന് അധ്യാപകര്‍ പറഞ്ഞു. മകന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മരുന്ന് കഴിച്ചിരുന്നു. കുറച്ചു ദിവസമായി കഴിച്ചിരുന്നില്ലെന്നുമാണ് പിതാവ് പോലീസിനോട് പറഞ്ഞത്.
ജഗനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മറ്റ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലകളക്ടര്‍ കൃഷ്ണ തേജ പറഞ്ഞു. എയര്‍ ഗണ്‍ സംബന്ധിച്ച് അന്വേഷിച്ച് വരികയാണ്. ഇതിന്റെ ലൈസന്‍സ് സംബന്ധിച്ചും അന്വേഷിക്കുമെന്ന് മേയറും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: