ബംഗളൂരു : പഞ്ചാബ് തലസ്ഥാനമായ അമൃത് സറില്‍ നിന്ന് ബംഗളുരു വഴി ചെന്നൈയിലേക്കുളള ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്ത് ആറ് പേര് ഇളിഭ്യരായി. ബംഗളുരുവിലെത്തിയ വിമാനത്തിനുളളില്‍ കയറിയിരുന്ന യാത്രക്കാരോട് തിരിച്ചിറങ്ങാന്‍ വിമാനകമ്പനി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു വിമാനത്തില്‍ പോകാമെന്നായിരുന്നു ആറ് പേര്‍ക്കും ഫോണില്‍ ലഭിച്ച സന്ദേശം.
അമൃത് സറില്‍ നിന്നുളള മറ്റ് യാത്രക്കാര്‍ ബംഗളുരുവില്‍ ഇറങ്ങി. തിരിച്ചിറങ്ങിയപ്പോഴാണ് ആറ് പേരുമായി ചെന്നൈ സര്‍വീസ് നടത്താന്‍ വിമാന കമ്പനി ഒരുക്കമല്ലെന്ന് യാത്രക്കാര്‍ക്ക് മനസിലായത്.ഞായറാഴ്ച രാത്രി 9.30 നാണ് സംഭവം.
അന്നു രാത്രി ചെന്നൈയിലേക്കുള്ള മറ്റ് വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ രണ്ട് വൃദ്ധര്‍ ഉള്‍പ്പെടെ ആറുപേരും നഗരത്തില്‍ രാത്രി തങ്ങി. ഇന്‍ഡിഗോ തങ്ങള്‍ക്ക് ഹോട്ടലില്‍ താമസ സൗകര്യം പോലും ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
തുടര്‍ന്ന് അടുത്ത ദിവസം രാവിലെയുളള വിമാനത്തില്‍ ഈ ആറ് യാത്രക്കാരെയും കയറ്റി വിടുകയായിരുന്നു.
രണ്ട് യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലില്‍ രാത്രി താമസിപ്പിച്ചെന്നും മറ്റുള്ളവര്‍ വിമാനത്താവളത്തില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചെന്നുമാണ് ഇന്‍ഡിഗോ നല്കുന്ന വിശദീകരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: