ന്യൂദല്‍ഹി: ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി മന്ദിരം ദക്ഷിണ ദല്‍ഹിയിലെ സാകേതില്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്തു. സംസ്കാരമാണ് നമ്മുടെ നട്ടെല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ പുരാതന ജ്ഞാനത്തിലും നേട്ടങ്ങളിലും അഭിമാനിക്കണം. സ്ത്രീശാക്തീകരണം വളര്‍ച്ചയ്ക്കും മാനവികതയ്ക്കും നിര്‍ണായകമാണ്. നേതാക്കള്‍ രാഷ്ട്രീയത്തിന് അതീതമായി ദേശീയ താത്പര്യം നിലനിര്‍ത്തണം. പ്രകൃതി വിഭവങ്ങള്‍ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കണം, അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ എംപി ചടങ്ങില്‍ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാറിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്, ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന്, ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ പങ്കെടുത്തു.
ദല്‍ഹിയില്‍ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്.
12,000 ചതുരശ്രഅടി വിസ്തൃതിയുളളതാണ് സില്‍വര്‍ ജൂബിലി മന്ദിരം. താഴത്തെ നിലയില്‍ പ്രാര്‍ത്ഥനാലയവും ഒന്നാം നിലയില്‍ നൈപുണ്യവികസന പരിശീലന കേന്ദ്രവും രണ്ടാം നിലയില്‍ യോഗ-വെല്‍നസ്സ്, മൂന്നാം നിലയില്‍ സംയോജിത ആയുഷ് ചികിത്സാ കേന്ദ്രവും പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: