തിരുവനന്തപുരം: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയത് ഭീകര പ്രവർത്തനമെന്ന് ഇടതുമുന്നണി കൺ വീനർ ഇ.പി ജയരാജൻ. വടിയും കല്ലുമായാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ വന്നതെന്നും ജയരാജൻ ആരോപിച്ചു. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ജയരാജൻ പറഞ്ഞു.
പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലിയുടെ നേരെ ഇത്തരമൊരു ഭീകരപ്രവർത്തനം ഉണ്ടായപ്പോഴും അവിടെയുണ്ടായിരുന്നവർ സിപി എമ്മിന്റെ ഉന്നതമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് ഇത് സഹിച്ചത്. ഗാന്ധിജിയെ പോലെ നെഞ്ചു നിവർത്തിക്കൊണ്ട് അവർ എല്ലാം സഹിച്ചുവെന്നും ജയരാജൻ പറഞ്ഞു.
ഇന്നലെ വൈകിട്ട് കല്ല്യാശ്ശേരി പഴയങ്ങാടിയിലായിരുന്നു സംഭവം. റോഡരികിൽ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇരുപതോളം പേരെത്തിയാണ് മർദിച്ചത്. ഇടത് പ്രവർത്തകർ പ്രതിഷേധക്കരെ ഹെൽ മെറ്റ് ഉപയോഗിച്ച് തലയ്ക്കടിയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവത്തിൽ ഏഴോളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: