ശബരിമല: ശബരീശ ദര്‍ശനത്തിനായി ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകുന്നു. മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ തിരക്കിനാണ് സന്നിധാനം ഇന്നലെ സാക്ഷ്യം വഹിച്ചത്.
പുല്ലുമേട് പാത വഴിയുള്ളതടക്കം നാല്പതിനായിരത്തോളം തീര്‍ഥാടകരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. പുലര്‍ച്ചെ മൂന്നിന് നട തുറക്കും മുമ്പ് തന്നെ വലിയ നടപ്പന്തല്‍ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ഉച്ചയ്ക്ക് നട അടയ്ക്കും വരെ ഫ്ളൈഓവര്‍ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു നിന്നു. 52045 തീര്‍ത്ഥാടകരാണ് ഇന്നലെ വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. വൈകിട്ട് ദീപാരാധന സമയം മുതല്‍ നട അടയ്ക്കും വരെ കാര്യമായ തിരക്ക് അനുഭപ്പെട്ടു. തിരക്കുണ്ടായിരുന്നു എങ്കിലും തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ലഭിച്ചു.
ഇതര സംസ്ഥാന തീര്‍ഥാടകരാണ് കൂടുതലായും ദര്‍ശനത്തിന് എത്തുന്നത്. അന്നദാന മണ്ഡപത്തിന്റെ ഒന്നാം നിലയിലും അക്കമഡേഷന്‍ സെന്ററുകളിലും മറ്റ് വിരിപ്പുരകളിലുമായി ഏകദേശം അയ്യായിരത്തോളം തീര്‍ഥാടകര്‍ക്ക് വിരി വെയ്ക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. നെയ്യഭിഷേകത്തിനായി രാത്രി സന്നിധാനത്ത് തങ്ങുന്ന തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസകരമാണ്. പന്ത്രണ്ട് വിളക്കിന് ദിനങ്ങള്‍ മാത്രം അവശേഷിക്കെ വരും ദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: