യോ നോളസ്മാകം
ധിയശ്ചിന്താന്യന്തര്യാമി സ്വരൂപതഃ
പ്രചോദയാദ് പ്രേരയേച്ച
തസ്യ ദേവസ്യ സുവ്രതാഃ
ഞങ്ങളുടെ ബുദ്ധിയെയും ചിന്തകളെയും അന്തര്യാമി ആയി ശുഭകര്മ്മങ്ങളിലേക്കു പ്രേരിപ്പിക്കുന്ന സ്വരൂപത്തിന്റെ വ്രതം ഞങ്ങള്‍ അനുഷ്ഠിക്കുന്നു.
ദീപ്തസ്യ സര്‍വ്വജന്തൂനാം
പ്രത്യക്ഷസ്യ സ്വഭാവതഃ
സവിതുഃ സ്വാത്മഭൂതന്തു
വരേണ്യം സര്വ്വജന്തുഭിഃ
സകല പ്രാണികളിലും ആത്മാവായി പ്രത്യക്ഷപ്പെട്ടു വാഴുന്ന സവിതാരൂപനായ പരമാത്മാവിന്റെ വര്ണ്ണനീയമായ തേജസ്സ് സകലപ്രാണികളാലും ചിന്തനീയമാണ്.
സ്വമായാ ശക്തി സംഭിന്ന
ശിവരുദ്രാദി സംജ്ഞിതം
ആദിത്യ ദേവതായാസ്തു
പ്രേരകം പരമേശ്വരം
തന്റെ മായാശക്തിയാല്‍ ബ്രഹ്മാവ്, ശിവന്, രുദ്രന് ഇത്യാദി വിഭിന്ന സംജ്ഞകളാല്‍ അറിയപ്പെടുന്ന സൂര്യനാരായണന് പ്രാണദായകനായ സര്വ്വേശ്വരന് ആകുന്നു.
ആദിത്യേന പരിജ്ഞാതം
വയം ധീമഹ്യുപാസ്മഹേ
സാവിത്ര്യഃ കഥിതോ ഹ്യര്ത്ഥ
സംഗ്രാഹേണ മയാദരാത്
സൂര്യരൂപത്തില്‍ അറിയപ്പെടുന്ന പരമേശ്വരനെ ഞങ്ങള്‍ ഉപാസിക്കുന്നു. ഇതു സംക്ഷിപ്തരൂപത്തില്‍ ഗായത്രിയുടെ അര്‍ത്ഥമാണ്.
വിഷ്ണുധര്മ്മോത്തരത്തിലെ മന്ത്രാര്‍ത്ഥം
കര്‍മ്മേന്ദ്രിയാണി പഞ്ചൈവ
ബുദ്ധീന്ദ്രിയാണി പഞ്ച യഃ
പഞ്ചബുദ്ധീന്ദ്രീയാര്ത്ഥാശ്ച
ഭൂതാനാം ചൈവപഞ്ചകം.
മനോബുദ്ധിസ്തഥൈവാത്മാ
അവ്യക്തചിത് യദുത്തമഃ
ചതുര്വിംശതി ഏതാനി
ഗായത്ര്യാ അക്ഷരാണി ച
പ്രണവം പുരുഷം
സര്‍വ്വാംഗ പഞ്ചവിംശകം
അഞ്ചു കര്മ്മേന്ദ്രിയങ്ങള്, അഞ്ചു ബുദ്ധീന്ദ്രിയങ്ങള്, അതായത് അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, ഇവയുടെ അയ്യഞ്ചു പ്രവര്‍ത്തനങ്ങള്‍, മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം ഇവ ഗായത്രിയുടെ 24 അക്ഷരങ്ങളാണ്. ഇവയില്‍ 25ാമത്തെ അക്ഷരം പ്രണവം ഓംകാരം ആകുന്നു. ഇതു സര്‍വ്വവ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: